World

വരനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി വെളളച്ചാട്ടത്തില്‍; ഇന്ത്യക്കാരി അമേരിക്കയില്‍ മുങ്ങിമരിച്ചു

അമേരിക്കയില്‍ കാല്‍ വഴുതി വെളളച്ചാട്ടത്തില്‍ വീണ ഇന്ത്യക്കാരി മുങ്ങിമരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്:  അമേരിക്കയില്‍ കാല്‍ വഴുതി വെളളച്ചാട്ടത്തില്‍ വീണ ഇന്ത്യക്കാരി മുങ്ങിമരിച്ചു. പ്രതിശ്രുത വരനൊടൊപ്പം സെല്‍ഫി എടുക്കുന്നതിനിടെയാണ് കാല്‍ വഴുതി വീണത്. 

ആന്ധ്രാപ്രദേശ് സ്വദേശിനിയായ പോളവരപു കമലയാണ് അപകടത്തില്‍പ്പെട്ടത്. അറ്റ്‌ലാന്റയിലുളള ബന്ധുക്കളെ കണ്ട് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ബാള്‍ഡ് നദിയിലെ വെളളച്ചാട്ടത്തിന് മുന്‍പില്‍ വാഹനം നിര്‍ത്തി സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

പോളവരപു കമലയ്‌ക്കൊപ്പം  അപകടത്തില്‍പ്പെട്ട പ്രതിശ്രുത വരനെ രക്ഷപ്പെടുത്തി. മരത്തടിയില്‍ അബോധാവസ്ഥയില്‍ കിടന്ന യുവതിക്ക് പ്രാഥമിക ചികിത്സയായ സിപിആര്‍ നല്‍കി രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ആന്ധ്ര കൃഷ്ണ ജില്ലയില്‍ നിന്നുളള പോളവരപു കമല എന്‍ജിനീയറിംഗ് ബിരുദത്തിന് ശേഷം സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് അമേരിക്കയില്‍ എത്തിയത്. ജോലിക്ക് ഒപ്പം ഉന്നത പഠനവും തുടരുന്നതിനിടെയാണ് അപകടം ഉണ്ടായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT