World

വിമാനത്തിൽ വച്ച് കൗമാരക്കാരിയുമായി ലൈം​ഗിക ബന്ധം; പീഡന പരാതിയിൽ കോടീശ്വരന് തടവ് ശിക്ഷ

സ്റ്റീഫന്‍ ബ്രാഡ്‍ലി മെല്‍ എന്ന 53 കാരനെയാണ് ഫെഡറല്‍ കോടതി ഏഴ് വര്‍ഷം തടവിനു ശിക്ഷിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂജേഴ്സ‌ി: സ്വകാര്യ വിമാനത്തില്‍ വച്ച് കൗമാരക്കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബിസിനസുകാരനായ കോടീശ്വരന് തടവ് ശിക്ഷ. ന്യൂ ജഴ്‍സി സ്വദേശിയായ സ്റ്റീഫന്‍ ബ്രാഡ്‍ലി മെല്‍ എന്ന 53 കാരനെയാണ് ഫെഡറല്‍ കോടതി ഏഴ് വര്‍ഷം തടവിനു ശിക്ഷിച്ചത്. തടവിനു പുറമേ പിഴ അടക്കാനും ഉത്തരവില്‍ പറയുന്നുണ്ട്. കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് അടുത്തിടെ കോടതി കണ്ടെത്തിയിരുന്നു. 

വിമാനം പറത്തുന്നതിനെക്കുറിച്ച് പഠിപ്പിക്കാമെന്ന് പറഞ്ഞ് 15കാരിയായ സ്‍കൂള്‍ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ നിരവധി തവണ ആകാശത്ത് വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. 

2017ലാണ് കേസിന് ആസ്‍പദമായ സംഭവം. സോമര്‍സെറ്റ് വിമാനത്താവളത്തില്‍ നിന്ന് മസച്യുസെറ്റ്‍സിലെ ബാര്‍ണ്‍സ്റ്റബിള്‍ വിമാനത്താവളത്തിലേക്ക് പറക്കുന്നതിനടെയായായിരുന്നു ആദ്യം ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയും ഇയാളും മാത്രമായിരുന്നു ചെറു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം പൈലറ്റില്ലാതെ പറക്കാവുന്ന ഓട്ടോ പൈലറ്റ് മോഡിലിട്ടായിരുന്നു പീഡനം. 

പിന്നീടും നിരവധി തവണ ഇയാള്‍ ഇതേ രീതിയില്‍ ആകാശത്ത് വച്ച് പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധം നടത്തിയെന്നാണ് പരാതി. പെണ്‍കുട്ടിക്ക് ഇയാള്‍ നിരവധി തവണ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും പരാതിയില്‍ പറയുന്നു. 

വീട്ടില്‍ സ്വന്തമായി ഹെലിപ്പാഡും നിരവധി എയര്‍ ക്രാഫ്റ്റുകളുമുള്ള ബിസിനസുകാരനാണ് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ ബ്രാഡ്‍ലി മെല്‍.  ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ഉടമ കൂടിയാണ് ഇയാള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT