World

വിവാഹത്തിന് രണ്ട് മണിക്കൂര്‍ ശേഷം നവദമ്പതികള്‍ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ചു (വീഡിയോ) 

വിവാഹ സത്കാരം കഴിഞ്ഞു മടങ്ങിയ നവ ദമ്പതികള്‍ ഹെലികോപ്ടര്‍ തകര്‍ന്ന് കൊല്ലപ്പെട്ടു. അമേരിക്കയിലെ ടെക്‌സസ് സ്വദേശികളായ വില്‍ ബൈലറും ബെയ്‌ലി അക്കര്‍മാനുമാണ് കൊല്ലപ്പെട്ടത്.

സമകാലിക മലയാളം ഡെസ്ക്

ടെക്‌സസ്‌ : വിവാഹ സത്കാരം കഴിഞ്ഞു മടങ്ങിയ നവ ദമ്പതികള്‍ ഹെലികോപ്ടര്‍ തകര്‍ന്ന് കൊല്ലപ്പെട്ടു. അമേരിക്കയിലെ ടെക്‌സസ് സ്വദേശികളായ വില്‍ ബൈലറും ബെയ്‌ലി അക്കര്‍മാനുമാണ് കൊല്ലപ്പെട്ടത്.

സാം ഹൂസ്റ്റണ്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളായിരിക്കെയാണ് ഇവര്‍ പ്രണയത്തിലായത്. ശനിയാഴ്ച വൈകുന്നേരം നടന്ന വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം തിരികെ മടങ്ങുമ്പോഴാണ് മലഞ്ചെരുവില്‍ ഇടിച്ച് ഹെലികോപ്ടര്‍ തകര്‍ന്നത്. 

പാറയിടുക്കില്‍ ഇടിച്ച് കോപ്ടര്‍ കത്തിനശിച്ചതായാണ് രക്ഷാപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. അപകടത്തില്‍ പൈലറ്റും കൊല്ലപ്പെട്ടു. 76 കാരനായ ജെറാള്‍ഡ് ഗ്രീന്‍ ലോറന്‍സാണ് കോപ്ടര്‍ പറത്തിയിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT