World

വിസാ കാലാവധി നീട്ടി യുഎഇ; മൂന്ന് മാസത്തേക്ക് പിഴ ഈടാക്കില്ല 

താമസ വിസ കൂടാതെ, സന്ദർശക, ടൂറിസ്റ്റ് വിസ ഉള്ളവർക്കും പുതിയ നിയമം ബാധകമാകും

സമകാലിക മലയാളം ഡെസ്ക്

ദുബായ്: താമസ വിസയുൾപ്പെടെ എല്ലാ യുഎഇ വിസകളും മൂന്ന് മാസത്തേക്ക് പിഴകൂടാതെ നീട്ടിക്കൊടുക്കുമെന്ന് അധികൃതർ. രാജ്യത്തിനുപുറത്ത് 180 ദിവസത്തിൽ കൂടുതൽ കഴിയുന്നവരുടെ താമസവിസകൾ റദ്ദാക്കില്ലെന്നും ഇവർക്ക് പ്രത്യേക ഫീസോ പിഴയോ ചുമത്തുകയുമില്ലെന്നു ദുബായ് എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹമദ് അൽ മർറി പറഞ്ഞു.

താമസ വിസ കൂടാതെ, സന്ദർശക, ടൂറിസ്റ്റ് വിസ ഉള്ളവർക്കും പുതിയ നിയമം ബാധകമാകും. മാര്‍ച്ച് ഒന്നിന് അവസാനിക്കുന്ന എല്ലാ വിസകളും നീട്ടിക്കൊടുക്കും. യുഎഇ മന്ത്രിസഭായോഗ തീരുമാനപ്രകാരമാണ് നടപടി. ഇതിനുപുറമേ രാജ്യത്തിന് പുറത്തുള്ള എല്ലാ സാധുവായ വിസ ഉടമകളുടേയും പ്രവേശനം യുഎഇ രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. വ്യാഴാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണ് പ്രവേശനം നീട്ടിയിരിക്കുന്നത്. 

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ യുഎഇയിലെ താമസക്കാർക്കും സന്ദർശകർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന യുഎഇയിലെ അമർ സെന്ററുമായി 8005111 എന്ന നമ്പറിൽ ബന്ധപ്പെടാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപം; മാർട്ടിനെതിരെ പൊലീസ് കേസെടുത്തു

എസ്ഐആർ: പൂരിപ്പിച്ച ഫോം നൽകാൻ ഇന്നുകൂടി അവസരം; പുറത്തായത് 24.95 ലക്ഷം

'സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം': എഐ ചിത്രങ്ങള്‍ക്കെതിരെ നടി നിവേദ തോമസ്

SCROLL FOR NEXT