World

വീട്ടിലെ മേശയില്‍ നിന്ന് തോക്കെടുത്ത് തലയ്ക്ക് നേരെ ചൂണ്ടി കാഞ്ചി വലിച്ചു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

വീട്ടിലെ മേശയില്‍ നിന്ന് തോക്കെടുത്ത് തലയ്ക്ക് നേരെ ചൂണ്ടി കാഞ്ചി വലിച്ചു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടന്‍: വീട്ടില്‍ സൂക്ഷിച്ച തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്ന് മൂന്ന് വയസുകാരന് ദാരുണാന്ത്യം. യുഎസിലെ ഒറിഗോണ്‍ അലോഹയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ജെയിംസ് കെന്നീത്ത് എന്ന മൂന്ന് വയസുകാരനാണ് മരിച്ചത്.

ലോഡ് ചെയ്ത് വീട്ടിലെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന തോക്കാണ് ജെയിംസ് കൈക്കലാക്കിയത്. പിന്നാലെ മൂന്ന് വയസുകാരന്‍ തലയ്ക്ക് നേരേ ചൂണ്ടി സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ വീട്ടുകാര്‍ ഉടന്‍തന്നെ ആംബുലന്‍സ് വിളിച്ച് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ ആര്‍ക്കെതിരെയും ഇതുവരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. തോക്ക് അടക്കമുള്ള ആയുധങ്ങള്‍ അലക്ഷ്യമായി സൂക്ഷിക്കുന്നവര്‍ക്കെതിരേ നടപടിവേണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. ഒരിക്കലും ലോഡ് ചെയ്ത നിലയില്‍ തോക്കുകള്‍ വീട്ടില്‍ സൂക്ഷിക്കരുതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !