World

വുഹാനിൽ വീണ്ടും കൊറോണ; ചൈനയിൽ 34 പുതിയ കോവിഡ് കേസുകൾ

വുഹാനിൽ വീണ്ടും കൊറോണ; ചൈനയിൽ 34 പുതിയ കോവിഡ് കേസുകൾ

Author : സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: ചൈനയിൽ 34 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ദേശീയ ആരോ​ഗ്യ കമ്മീഷൻ. ഏപ്രിൽ 28ന് ശേഷം ആദ്യമായാണ് ചൈനയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായി കരുതുന്ന വുഹാനിലും ഒരു കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ലക്ഷണങ്ങൾ ഒന്നും പ്രകടമാകാത്ത 20 കേസുകളും ഒപ്പം 14 പുതിയ കോവിഡ് പോസിറ്റീവ് കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെയ് 9ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ ഒറ്റ മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. 

കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തെ എല്ലാ പ്രദേശങ്ങളെയും ലോ റിസ്‌ക് പ്രദേശങ്ങളായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഞാറാഴ്ച പ്രസിദ്ധീകരിച്ച ഡാറ്റകൾ പ്രകാരം ചൈനയിൽ കേസുകളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയുട്ടുണ്ട്. അതിൽ 11 കേസുകൾ ഷുലാനിലാണ്. മെയ് ഏഴിനാണ് ഇവിടെ ഒരു സ്ത്രീക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 11 പേർക്കു കൂടി കോവിഡ് 19 ആയതായി സ്ഥിരീകരിച്ചിരുന്നു. 

ചൈനയിൽ മെയ് 9 വരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം 82,901 ആണ്. ഇവിടെ 4,633 പേരാണ് രോഗത്തെ തുടർന്ന് മരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി