ന്യൂയോർക്ക്: പ്രമുഖ മജിഷ്യൻ ജയിംസ് റാൻഡി അന്തരിച്ചു. 92 വയസ്സായിരുന്നു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്നായിരുന്നു മരണം.
നയാഗ്ര വെള്ളച്ചാട്ടത്തിൽ നടത്തിയ പ്രകടനമാണ് റാൻഡിയെ ലോകപ്രശസ്തനാക്കിയത്. തലകീഴായി തൂങ്ങിക്കിടന്ന് സ്ട്രെയിറ്റ് ജാക്കറ്റ് എസ്കേപ്പ് ആയിരുന്നു അന്നത്തെ പ്രകടനം. പിന്നീട് ന്യൂയോർക്കിയെ ഒരു സ്വിമ്മിങ് പൂളിൽ വെള്ളത്തിനടിയിൽ സീൽ ചെയ്ത ശവപ്പെട്ടിയിൽ 104 മിനിറ്റ് കിടന്ന റാൻഡി റെക്കോർഡ് ഭേദിച്ചു. അതീന്ദ്രിയവിദ്യകളുടെ അവകാശവാദങ്ങളുമായെത്തിയവരെ ടിവി ഷോകളിൽ തുറന്നുകാട്ടിയാണ് റാൻഡി വ്യത്യസ്തനായത്. അതീന്ദ്രിയവിദ്യകൾ പരിശീലനംകൊണ്ടു സാധിക്കുന്ന വിദ്യകൾ മാത്രമാണെന്നു അദ്ദേഹം തെളിയിച്ചു.
അമെയ്സിങ് റാൻഡി എന്ന പേരിൽ അമ്പരപ്പിക്കുന്ന വിദ്യകൾ വേദിയിൽ അവതരിപ്പിക്കുന്നതിനൊപ്പം അവയുടെ രഹസ്യവും വെളിപ്പെടുത്തി റാൻഡി വേറിട്ടുനിന്നു. കാനഡയിലെ ടൊറന്റോയിൽ 1928ൽ ജനിച്ച റാൻഡി ചെറുപ്പത്തിലേ മെന്റലിസം പരിശീലിച്ചിരുന്നു. 1946 മുതലാണ് അദ്ദേഹം വേദികളിൽ മജീഷ്യനായി എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates