World

സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാന്‍ ഓരോ പൗരനും ഒരു ലക്ഷം യെന്‍; പ്രഖ്യാപനവുമായി ജപ്പാന്‍ പ്രധാനമന്ത്രി

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജപ്പാന്‍ പൗരന്മാര്‍ക്ക്‌ ഒരു ലക്ഷം യെന്‍(71000 രൂപ) നല്‍കുമെന്ന്‌ പ്രധാനമന്ത്രി ഷിന്‍സോ ആബെ

Author : സമകാലിക മലയാളം ഡെസ്ക്


ടോക്യോ: കോവിഡ്‌ 19നെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജപ്പാന്‍ പൗരന്മാര്‍ക്ക്‌ ഒരു ലക്ഷം യെന്‍(71000 രൂപ) നല്‍കുമെന്ന്‌ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ പ്രഖ്യാപനം. ധനസഹായം ജനങ്ങള്‍ക്ക്‌ ലഭിക്കാനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞുവെന്ന്‌ അദ്ദേഹം പറഞ്ഞു.

കോവിഡിനെ തുടര്‍ന്ന്‌ വരുമാനം നഷ്ടമായ കുടുംബങ്ങള്‍ക്ക്‌ അതിന്റെ മൂന്നിരട്ടി പണം നല്‍കാനായിരുന്നു ആദ്യം തീരുമാനിച്ചത്‌. എന്നാല്‍ പിന്നീട്‌ എല്ലാ പൗരന്മാര്‍ക്കും പണം നല്‍കുമെന്ന്‌ പ്രഖ്യാപിച്ചു. കോവിഡിനെ തുടര്‍ന്ന്‌ ജപ്പാനിലെ ഏഴ്‌ മേഖലകളിലാണ്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌. സ്ഥിതിഗതികള്‍ വിലയിരുത്തിയതിന്‌ ശേഷം അടിയന്തരാവസ്ഥയില്‍ മാറ്റം വേണമോ എന്ന്‌ മെയ്‌ ആറിന്‌ ശേഷമാവും തീരുമാനിക്കുക.

കോവിഡ്‌ 19നെ തുടര്‍ന്ന്‌ നിയന്ത്രണങ്ങള്‍ വേണ്ടിവന്നതോടെ ജപ്പാന്റെ സാമ്പത്തിക മേഖലയും പ്രതിസന്ധിയിലായിരുന്നു. മറ്റ്‌ രാജ്യങ്ങള്‍ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ച്‌ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ ജപ്പാന്‍ ഇത്രയും തുക പൗരന്മാര്‍ക്ക്‌ നല്‍കുന്നത്‌. ഇത്രയും ഉയര്‍ന്ന തുക പൗരന്മാര്‍ക്ക്‌ നല്‍കുന്ന ആദ്യ രാജ്യവുമാണ്‌ ജപ്പാന്‍.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT