World

സൈനിക പരിശീലനത്തിനിടെ വെടിയേറ്റു; സിനിമ-സീരിയല്‍ നടന്‍ മരിച്ചു 

സൈനിക പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ സിംഗപ്പൂരിയന്‍ നടന്‍ അലോഷ്യസ് പാങ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

സൈനിക പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ സിംഗപ്പൂരിയന്‍ നടന്‍ അലോഷ്യസ് പാങ് മരിച്ചു. ന്യുസിലന്‍ഡില്‍ നടന്ന സൈനിക പരിശീലനത്തിനിടെ വെടിയേറ്റതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ശനിയാഴ്ചയാണ് അപകടമുണ്ടായത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന പാങ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 

പരിശീലനത്തിനിടെ നെഞ്ചിലും അടിവയറ്റിലുമാണ് പാങിന് വെടിയേറ്റത്. ന്യൂസിലന്‍ഡ് പ്രതിരോധ സേന സംഘടിപ്പിച്ച എക്‌സര്‍സൈസ് തണ്ടര്‍ വാരിയര്‍ എന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കവെയാണ് പാങിന് അപകടം സംഭവിച്ചത്. ഉടന്‍തന്നെ പാങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അഞ്ചര മണിക്കൂറോളം നീണ്ടുനിന്ന സര്‍ജറിക്ക് വിധേയനാക്കിയെങ്കിലും സ്ഥിതി മെച്ചപ്പെടാതിരുന്നതിനെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 

രാജ്യത്തെ സേവിക്കാനായി പോകുന്നു എന്ന് കുറിച്ച് ന്യൂസിലന്‍ഡ് യാത്രയ്ക്ക് മുമ്പായി പാങ് സമൂഹമാധ്യമങ്ങളില്‍ ഒരു ചിത്രം പങ്കുവച്ചിരുന്നു. ഈ മാസം അവസാനം തിരിച്ചെത്തുമെന്ന് ആരാധകരെ അറിയിച്ചിരുന്നതെങ്കിലും ഇതിനിടയില്‍ അപകടം സംഭവിക്കുകയായിരുന്നു. 

സിനിമകളിലും ടിവി സീരീസുകളിലൂടെ അഭിനയിത്തിലേക്കെത്തിയ പാങ് സിനിമകളിലും സജീവമായിരുന്നു. മികച്ച പുതുമുഖ നടനുള്ള സ്റ്റാര്‍ അവാര്‍ഡ് അടക്കം വിജയിച്ച പാങ് പോപ്പുലര്‍ മെയില്‍ ആര്‍ട്ടിസ്റ്റ് വിഭാഗത്തില്‍ ആദ്യ പത്തില്‍ ഇടം നേടിയിട്ടുമുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ