World

'സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു, ശരീരത്തില്‍ മുറുകെ പിടിച്ചു'- ട്രംപ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി മോഡല്‍

സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു, ശരീരത്തില്‍ മുറുകെ പിടിച്ചു- ട്രംപ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി മോഡല്‍

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗിക ആരോപണം. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി പ്രമുഖ മോഡല്‍ രംഗത്തെത്തി. ആമി ഡോറിസ് എന്ന മോഡലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ആമി ഡോറിസ് ആരോപണം ഉന്നയിച്ചത്. 

യുഎസ് ഓപണ്‍ ടെന്നീസ് പോരാട്ടത്തിന്റെ ഇടവേളയില്‍ വിഐപി മുറിയില്‍ വച്ച് ട്രംപ് കടന്നുപിടിച്ചുവെന്നും ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. സംഭവം വര്‍ഷങ്ങളോളം തന്നെ മാനസികമായി വേട്ടയാടിയെന്നും അവര്‍ പറയുന്നു. 

1997 സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ നടന്ന യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിനിടെയാണ് സംഭവം. അന്ന് എനിക്ക് 24 വയസാണ് പ്രായം. ആ സമയത്ത് ട്രംപിന് 51 വയസായിരിക്കണം. അന്ന് അദ്ദേഹം രണ്ടാം ഭാര്യ മര്‍ല മാപ്പിള്‍സിനെ വിവാഹം ചെയ്തിരുന്നു. തള്ളിമാറ്റാന്‍ കഴിയാത്ത വിധം അയാള്‍ എന്റെ ശരീരത്തില്‍ മുറുകെ പിടിച്ചു. മാറിടത്തിലും നിതംബത്തിലും സ്പര്‍ശിച്ചു- ആമി പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ ട്രംപ് നിഷേധിച്ചു.

ട്രംപിനോടൊപ്പമുള്ള ഫോട്ടോകളും യുഎസ് ഓപണ്‍ ടിക്കറ്റും ഇവര്‍ തെളിവായി ഹാജരാക്കിയിട്ടുണ്ട്. ട്രംപിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് രംഗത്തെത്തുന്ന 26ാമത്തെ വനിതയാണ് ആമി. 48 കാരിയായ ആമി ഡോറിസ് ഇരട്ട പെണ്‍കുട്ടികളുടെ അമ്മയാണ്.

ഇത്രയും കാലം ഈ മുറിവ് ശരീരത്തിലും മനസിലും പേറി ഞാന്‍ ജീവിക്കുകയായിരുന്നു. കുടുംബത്തിന്റെ നന്മയെ കരുതി ഇതുവരെ പുറത്തു പറയാതിരിക്കുകയായിരുന്നു. എന്റെ മക്കള്‍ക്ക് ഇപ്പോള്‍ 13 വയസായി. അവര്‍ക്ക് ഞാന്‍ നല്ലൊരു മാതൃക നല്‍കേണ്ടിയിരിക്കുന്നു. അനുമതിയില്ലാതെ സ്ത്രീയെ സ്പര്‍ശിക്കാന്‍ ആര്‍ക്കും അനുവാദമില്ലെന്ന് അവരും മനസ്സിലാക്കട്ടെയെന്നും ആമി വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍