World

സ്വന്തം കുടുംബത്തിലെ അഞ്ചുപേരെ വെടിവച്ചുകൊന്നു; പൊലീസിൽ വിവരമറിയിച്ച് സ്വയം കീഴടങ്ങി പതിനാലുകാരൻ 

മൂന്നുപേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മയാമി: സ്വന്തം പിതാവിനെയും വളര്‍ത്തമ്മയെയും അടക്കം വീട്ടിലെ അഞ്ച് അം​ഗങ്ങളെ പതിനാലുകാരൻ വെടിവച്ചു കൊന്നു. അമേരിക്കയിലെ അലബാമയിലുള്ള എല്‍ക്‌മോണ്ടിലാണ് സംഭവം നടന്നത്. മൂന്നുപേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.  രണ്ടുപേരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. 

അച്ഛനെയും വളര്‍ത്തമ്മയെയും മൂന്ന് സഹോദരങ്ങളെയുമാണ് കൗമാരക്കാരന്‍ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. കൊലപാതകത്തിന് ശേഷം കുട്ടിതന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. അഞ്ച് പേരെയും വെടിവച്ചത് താൻ തന്നെയാണെന്ന് സമ്മതിച്ചെങ്കിലും കൊലപാതകത്തിന് പിന്നിലെ കാരണം കുട്ടി വ്യക്തമാക്കിയില്ല. വലിച്ചെറിഞ്ഞ തോക്ക് കണ്ടെത്താനും സഹായിച്ചു. 

തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തിന്റെ കേസന്വേഷണം തുടരുകയാണെന്നും തോക്ക് എവിടെനിന്ന് കിട്ടിയതാണെന്ന് കണ്ടെത്താനാണ് ഇപ്പോഴത്തെ ശ്രമമെന്നും പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ