World

ഹാരി രാജകുമാരന് ജോലി വാഗ്ദാനവുമായി ബര്‍ഗര്‍ കിങ്; ആത്മാഭിമാനം പണപ്പെടുത്തിയിട്ടില്ലെന്ന് വിമര്‍ശനം

ഈ റോയല്‍ ഫാമിലി പാര്‍ട്ട് ടൈം ജോലികള്‍ ഓഫര്‍ ചെയ്യുന്നു എന്നാണ് ബര്‍ഗര്‍ കിങ്ങിന്റെ ട്വീറ്

Author : സമകാലിക മലയാളം ഡെസ്ക്

രാജകീയ പദവികള്‍ വിട്ടൊഴിഞ്ഞ ഹാരി രാജകുമാരന് പാര്‍ട്ട് ടൈം ജോലി വാഗ്ദാനം. ബര്‍ഗര്‍ കിങ് ആണ് ഹാരി രാജകുമാരന് ജോലി വാഗ്ദാനവുമായി എത്തുന്നത്. സംഭവം വൈറലായി കഴിഞ്ഞു.

ഈ റോയല്‍ ഫാമിലി പാര്‍ട്ട് ടൈം ജോലികള്‍ ഓഫര്‍ ചെയ്യുന്നു എന്നാണ് ബര്‍ഗര്‍ കിങ്ങിന്റെ ട്വീറ്റ്. ബര്‍ഗര്‍ കിങ്ങിന്റെ ട്വീറ്റിനെ അനുകൂലിച്ചും, എതിര്‍ത്തും പ്രതികരണങ്ങള്‍ വരുന്നുണ്ട്.

ഈ സര്‍ക്കാസം കുറച്ച് കൂടി പോയെന്നാണ് ചലരുടെ വാദം. രാജകീയ ചുമതലകള്‍ മാത്രമാണ് ഉപേക്ഷിച്ചതെന്നും, വ്യക്തിത്വവും അഭിമാനവും ആര്‍ക്കും പണയപ്പെടുത്തിയിട്ടില്ലെന്നുമാണ് ബര്‍ഗര്‍ കിങ്ങിന് ട്വിറ്ററില്‍ ലഭിച്ച കമന്റുകളിലൊന്നില്‍ പറയുന്നത്.

കാനഡയില്‍ കഴിയുന്ന മകനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാണ് രാജകീയ പദവികള്‍ ഉപേക്ഷിച്ചതെന്നാണ് ഹാരിയും മേഗനും പ്രതികരിച്ചത്. സാമ്പത്തിക സ്വതന്ത്രരാവാന്‍ കൂടിയുള്ള ഇവരുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായി എലിസബത്ത് രാഞ്ജിയും വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT