World

ഹോട്ടലിൽ ഒ​ളി​കാ​മ​റയിലൂടെ പകർത്തിയത് 1600 പേരുടെ ന​ഗ്നദൃശ്യങ്ങൾ, വീഡിയോ ഓൺലൈനിൽ വിൽപ്പന

രാജ്യത്തെ 10 സിറ്റികളിലെ 30 ഓളം ഹോട്ടലുകളിൽ നിന്നായി,  1,600 പേ​രു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ളാ​ണ് പ​ക​ർ​ത്തി അ​ശ്ലീ​ല സൈ​റ്റി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത്

Author : സമകാലിക മലയാളം ഡെസ്ക്

സി​യൂ​ൾ: ദ​ക്ഷി​ണ കൊ​റി​യ​യെ പിടിച്ചുലച്ച ഒളികാമറ വിവാദത്തിൽ നാലുപേർ അറസ്റ്റിൽ. ഹോ​ട്ട​ലി​ൽ ഒ​ളി​കാ​മ​റ ഉ​പ​യോ​ഗി​ച്ച് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഓ​ൺ​ലൈ​ൻ ക​ച്ച​വ​ടം ന​ട​ത്തി​യ സംഭവത്തിലാണ് അറസ്റ്റ്. രാജ്യത്തെ 10 സിറ്റികളിലെ 30 ഓളം ഹോട്ടലുകളിൽ നിന്നായി, ഇവിടെ താമസിച്ചിരുന്ന 1,600 പേ​രു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ളാ​ണ്  പ​ക​ർ​ത്തി അ​ശ്ലീ​ല സൈ​റ്റി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത്. 

ടി​വി, ഹെ​യ​ർ ഡ്ര​യ​ർ ഹോ​ൾ​ഡ​ർ, സോ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​തീ​വ ര​ഹ​സ്യ​മാ​യി ചെ​റി​യ കാ​മ​റ​ക​ൾ ഘ​ടി​പ്പി​ച്ചാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. കൊ​റി​യ​യി​ലെ 10 ന​ഗ​ര​ങ്ങ​ളി​ലെ 32 ഹോ​ട്ട​ലു​ക​ളിലെ 42 റൂമുകളിൽ നിന്നാണ് പ്ര​തി​ക​ൾ ര​ഹ​സ്യ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ഇ​തി​നാ​യി 1 എം​എം ലെ​ൻ​സ് കാ​മ​റ​ക​ൾ പ്ര​തി​ക​ൾ ഈ ​ഹോ​ട്ട​ലു​ക​ളി​ൽ സ്ഥാ​പി​ച്ചു. നവംബർ മുതൽ വീഡിയോകൾ പകർത്താൻ തുടങ്ങിയിരുന്നു. 

ന​വം​ബ​റി​ൽ വെ​ബ്സൈ​റ്റ് ത​യാ​റാ​ക്കി. മു​പ്പ​ത് സെ​ക്ക​ൻ​ഡ് ദൃ​ശ്യ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ശേ​ഷം താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് പ​ണം സ്വീ​ക​രി​ച്ച് പൂ​ർ​ണ വീ​ഡി​യോ ന​ൽ​കു​ക​യാ​യി​രു​ന്നു രീ​തി. വെ​ബ്സൈ​റ്റി​ലൂ​ടെ 803 വീ​ഡി​യോ​ക​ളാ​ണ് പോ​സ്റ്റ് ചെ​യ്ത​ത്. ഇത്തരത്തിൽ പ്ര​തി​ക​ൾ 6,200 ഡോ​ള​ർ സ​മ്പാ​ദി​ച്ചുവെന്ന് പൊലീസ് കണ്ടെത്തി .കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ 10 വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

കഴിഞ്ഞ ആഴ്ച ​ഗായകനും സീരിയൽ നടനുമായ ജുങ് യൂൻ യുങ് ഹോട്ടലിൽ വെച്ച് യുവതിയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നും, ഇതിന്റെ വീഡിയോ രഹസ്യമായി ചിത്രീകരിച്ച് ഓൺലൈനിന് നൽകിയെന്നും യുങ് വെളിപ്പെടുത്തിയിരുന്നു. അതിഥികൾ അറിയാതെയാണ് ദൃശ്യങ്ങൾ പകർത്തിയിരുന്നതെന്നും, എന്നാൽ ഇക്കാര്യത്തിൽ ഹോട്ടലുകാർക്ക് അറിവുണ്ടായിരുന്നോ എന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT