World

ഹോട്ടല്‍ ജീവനക്കാരന്റെ അടുക്കളയിലെ കുളി വൈറല്‍, പ്രതിഷേധം (വീഡിയോ) 

റസ്റ്റോറന്റിലെ ഇന്‍ഡസ്ട്രിയല്‍ സിങ്കാണ് ജീവനക്കാരന്‍ ബാത്ത് ടബ്ബാക്കി മാറ്റിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഫ്‌ളോറിഡ : റസ്‌റ്റോറന്റ് ജീവനക്കാരന്റെ അടുക്കളയിലെ കുളി സമൂഹമാധ്യമങ്ങളില്‍ വൈറലായി. മില്‍ട്ടനിലെ അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് റസ്‌റ്റോറന്റായ ചെയിന്‍ വെന്‍ഡിയിലാണ് സംഭവം. കുളി വീഡിയോ പുറത്തായതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. 

റസ്റ്റോറന്റിലെ ഇന്‍ഡസ്ട്രിയല്‍ സിങ്കാണ് ജീവനക്കാരന്‍ ബാത്ത് ടബ്ബാക്കി മാറ്റിയത്. സോപ്പുവെള്ളം നിറച്ച് അടിവസ്ത്രം മാത്രമിട്ട് രാജകീയമായിട്ടായിരുന്നു സ്‌നാനം. ഒപ്പമുണ്ടായിരുന്ന സഹജീവനക്കാര്‍ പ്രോല്‍സാഹിപ്പിക്കുകയും, നീരാട്ട് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. 

വീഡിയോ ഓണ്‍ലൈനില്‍ വന്‍ വൈറലായി. ഫെയ്‌സ്ബുക്കില്‍ പത്തുലക്ഷത്തോളം പേരാണ് ഈ വീഡിയോ കണ്ടത്. ഇതിന് പിന്നാലെ റസ്റ്റോറന്റിനെതിരെ പ്രതിഷേധം ശക്തമായി. ഇതോടെ അടുക്കളയില്‍ നീരാട്ട് നടത്തിയ ജീവനക്കാരനെ പിരിച്ചുവിട്ട് ഹോട്ടല്‍ മാനേജ്‌മെന്റ് തടിതപ്പി. 

ജീവനക്കാരന്റെ പെരുമാറ്റം അംഗീകരിക്കാനാവാത്തതാണ്. ഈ സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ജീവനക്കാരനെ ജോലിയില്‍ നിന്നും പുറത്താക്കിയെന്നും, റസ്റ്റോറന്റിന്റെ ഗുണമേന്മയില്‍ കര്‍ശന ജാഗ്രത ഉറപ്പുവരുത്തുമെന്നും ചെയിന്‍ വെന്‍ഡി റസ്റ്റോറന്റ് ഉടമ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷാപ്രവര്‍ത്തിനിടെ ജീവന്‍ വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍

വര്‍ക്കലയില്‍ വറ്റ കഴിച്ച 32 പേര്‍ ചികിത്സയില്‍, ഒരാളുടെ നില ഗുരുതരം; കടല്‍ ജീവികളില്‍ നിന്നുള്ള വിഷബാധയോ?

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്

ഒറ്റ ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്, 4 ഓവറില്‍ 64! 'നാണക്കേട്' റെക്കോര്‍ഡില്‍ നിതീഷ്