Opinion

'ഇതു മാത്രമാണ് നീ എനിക്കു നൽകേണ്ട ഗുരുദക്ഷിണ'

Author : ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഒരിക്കൽ ഗയയിൽവെച്ച് ബുദ്ധഭിക്ഷുവിനോടു ഞാൻ ചോദിച്ചു:

"എന്തു ഗുരുദക്ഷിണയാണ് ഞാൻ നൽകേണ്ടത്?"

"ബുദ്ധനെയും അദ്ദേഹത്തിന്റെ ദർശനത്തെയും പലരും അധിക്ഷേപിച്ചെന്നുവരും. അപ്പോൾ വിഡ്ഢിയായ നീ പ്രകോപിതനാകരുത്. തർക്കിക്കാനോ പ്രതിരോധിക്കാനോ പാടില്ല. പൂർണ്ണമായും മൗനം പാലിക്കണം. ഇതു മാത്രമാണ് നീ എനിക്കു നൽകേണ്ട ഗുരുദക്ഷിണ. നിന്റെ പ്രതിരോധം ഇല്ലാതെതന്നെ രണ്ടായിരത്തഞ്ഞൂറു വർഷം ബുദ്ധദർശനം ലോകത്തിൽ നിലനിന്നിട്ടുണ്ടെന്ന കാര്യം മറക്കരുത്."

"എന്താണ് ഞാൻ ദൈനംദിനം അനുഷ്ഠിക്കേണ്ടത്?"

ഞാൻ വീണ്ടും ചോദിച്ചു. ഒന്നു ചിന്തിച്ച ശേഷം അദ്ദേഹം പറഞ്ഞു:

"രാവിലെ ഉണരുമ്പോഴും രാത്രി ഉറങ്ങുന്നതിനുമുമ്പും ഒരു കാര്യം വിഭാവനം ചെയ്യുക.

നിന്റെ ജനനത്തിനു മുമ്പുള്ള പതിനായിരം വർഷങ്ങളും നിന്റെ മരണശേഷമുള്ള പതിനായിരം വർഷങ്ങളും സങ്കൽപിക്കാൻ ശ്രമിക്കുക. കുറച്ചുനാൾ അതു ചെയ്യുമ്പോൾ ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചുമുള്ള നിന്റെ തെറ്റിദ്ധാരണകൾ മാറും. നീതന്നെ നിന്റെ ഗുരുവായിമാറും."

രണ്ടായിരത്തിയഞ്ഞൂറു വർഷം മുമ്പ് ശ്രീബുദ്ധനെ നേരിട്ടുകണ്ടിട്ടുള്ള സൂര്യൻ അപ്പോൾ ഞങ്ങളുടെ തലയ്ക്കുമുകളിൽ കത്തിയെരിയുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT