Pen Drive

ചാറ്റ് ജിപിറ്റി - സി ഹനീഫ് എഴുതിയ കവിത

Author : സി ഹനീഫ്

അവള്‍ പുഴയും അവന്‍ വൃക്ഷവുമായിരുന്ന

കാലം

അന്ന് സസ്യങ്ങള്‍ക്ക്

ഒഴുകാനാകുമായിരുന്നു.

നദികള്‍ക്ക്

സംസാരിക്കാനാകുമായിരുന്നത് പോലെ

പുഴയെന്ന

തന്റെ പ്രണയിനിക്കൊപ്പം

സഞ്ചരിച്ചു കൊണ്ടിരിക്കെ

പെട്ടെന്നൊരു നാള്‍

വൃക്ഷം

കരയിലേക്ക് കയറി

അന്നു മുതല്‍ക്കാണ്

അയാള്‍ക്കവളെ

നഷ്ടമായത്.

അതു മാത്രമല്ല

മരങ്ങള്‍ മരിച്ചു പോയ മനുഷ്യരാണെന്നും

അവര്‍ക്ക് സ്വപ്നം കാണാനാവില്ലെന്നും

പിന്നീടുള്ള ദിവസങ്ങളില്‍

പുഴയെഴുതി.

അത്രയും വായിച്ചു കഴിഞ്ഞപ്പോള്‍

അവര്‍ക്കിടയില്‍

സംഭവിച്ചതെന്തായിരിക്കാമെന്ന്

ഞാന്‍ ചാറ്റ് ജിപിറ്റിയോട് ചോദിച്ചു

സ്ഥിരതയിലെ ചലനവും

ഒഴുക്കിലെ നിശ്ചലതയും

കൈമാറാത്തിടത്തോളം

പ്രണയം ഒരു തോന്നല്‍ മാത്രമാണെന്നായിരുന്നു

ഉത്തരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!