Pen Drive

Poem | മൂന്നു, നാലു പേര്‍.. ഉണ്ണിക്കൃഷ്ണന്‍ മുതുകുളം എഴുതിയ കവിത

Author : ഉണ്ണിക്കൃഷ്ണന്‍ മുതുകുളം

പൂത്തുനില്‍ക്കുന്ന

എള്ളിന്‍പാടംനിറഞ്ഞ ഗ്രാമം

ഇവിടെ വളര്‍ന്നവരാണ്

ചിത്രാംഗദനും ഉബൈദും

കൂട്ടുകച്ചവടക്കാരിവര്‍

ഒരു ബൈക്കില്‍ സഞ്ചരിച്ചവര്‍

കഴുകന്മാര്‍ വിരുന്നു വന്നപ്പോള്‍

ഒരാള്‍ ഖബറിലും

ഒരാള്‍ വീട്ടുവളപ്പിലും

കാവലാളായി മാറി!

അവിടെ നിറയെ വെളുത്ത

ചെമ്പക പുഷ്പങ്ങള്‍

ചിരിക്കുന്നുണ്ട്.

അവരുടെ മക്കള്‍ മുറ്റത്ത്

ഓടിക്കളിക്കുന്നു.

അവരൊന്നുമറിഞ്ഞതേയില്ല ചുമരിലെ ഫോട്ടോ നോക്കി അമ്മ കരയുന്നതു കണ്ടു നില്‍ക്കും!

അവരൊന്നുമറിഞ്ഞതേയില്ല

ചുമരിലെ ഫോട്ടോ നോക്കി

അമ്മ കരയുന്നതു

കണ്ടു നില്‍ക്കും!

മുറ്റത്ത് തൊപ്പിക്കിളികള്‍

കൂടുവെച്ച ഇലഞ്ഞിമരം

നിറയെ

പൂക്കള്‍ പൊഴിച്ചു നില്‍ക്കും

രണ്ടു പേരും ഇപ്പോഴും

കൂട്ടുകാരാണ്

അടുത്ത ഗ്രാമത്തിലെ

പ്രാവുകള്‍കുറുകുന്ന

വീട്ടിലെ

അച്ചായന്റെ വാഹനം

എനിക്കവര്‍ വാങ്ങിത്തന്നു.

സ്വര്‍ഗ്ഗവാതില്‍പ്പക്ഷി വിരുന്നുവന്നപ്പോള്‍ ഒന്നൊന്നായിമൂന്നു പേരും ഗ്രാമം വിട്ടുപോയിരിക്കുന്നു

അച്ചായന്‍ ഇപ്പോഴൊരു

സെമിത്തേരിയിലെ

കല്ലറയിലാണ് വിശ്രമം!

അവിടെ നിറയെ കാശച്ചെടികള്‍

പൂത്തുനില്‍ക്കും.

സ്വര്‍ഗ്ഗവാതില്‍പ്പക്ഷി

വിരുന്നുവന്നപ്പോള്‍

ഒന്നൊന്നായിമൂന്നു പേരും

ഗ്രാമം വിട്ടുപോയിരിക്കുന്നു

ഇപ്പോഴും അവര്‍

കൂട്ടുകാരാണ്

ഇപ്പോള്‍ എന്റെ വീടിന്റെ

ചുമരിലും

ഒരു ചിത്രം തൂങ്ങുന്നു

ഞങ്ങള്‍ നാലു പേര്‍

കണ്ടുമുട്ടുന്നു,

ചീറിപ്പാഞ്ഞ

വാഹനമില്ലാതെ

പരലോകത്ത്

അവിടെ നിറയെ കാപ്പിച്ചെടികള്‍

പൂത്തു നിന്നിരുന്നു!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

ഓ... ആ ​ഗോൾ വലയിൽ കയറിയിരുന്നെങ്കിൽ! സ്പെയിനിനെ ​ഗോളടിക്കാൻ സമ്മതിക്കാതെ 'പൂട്ടി' കാബോ വെർദെയുടെ 'ബസ് പാർക്ക്'

പേഴ്സണല്‍ സ്റ്റാഫ്, പ്ലീഡര്‍ നിയമനങ്ങള്‍: മുസ്ലിം ലീഗില്‍ ഭിന്നത

Today's Rashi Phalam June 16|പുതിയ അവസരങ്ങൾ ലഭിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

8,000 mAh ബാറ്ററി, 200എംപി കാമറ; ഐക്യൂഒഒ 15ടി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, ഫീച്ചറുകള്‍

SCROLL FOR NEXT