അനുഭൂതി ശ്രീധരന്‍ എഴുതിയ കവിത Malayalam Poem AI Image
Pen Drive

മഴക്കാലം - അനുഭൂതി ശ്രീധരന്‍ എഴുതിയ കവിത

അനുഭൂതി ശ്രീധരന്‍

ഓര്‍മ്മകള്‍ കുട ചൂടി

നില്‍ക്കുമംബരത്തിന്റെ

ചോട്ടിലേയ്ക്കൂര്‍ന്നവര്‍ഷാ

കാല സംഗീതം കേള്‍ക്കെ

ഇരുളുംപുര്‍വ്വാചല

ദിക്കിലുണ്ടധോമുഖ

വിലയം പ്രാപിച്ചീറന്‍

തുടിക്കും മഴക്കാലം

ചിരിച്ചും ചിലച്ചുമൊ

ട്ടലച്ചും വേഗങ്ങളാ

യൊഴുകുംപുഴ തന്നില്‍

രമിക്കും മത്സ്യാകാരം

മറിച്ചും മണ്ണിലൂര്‍ത്തി

യെടുത്തും കടമറി-

ഞ്ഞൊഴുകും മരത്തിന്റെ

വേരറ്റ പ്രാണന്‍,വള

ഞ്ഞൊടിഞ്ഞും കരതട്ടി

യടര്‍ന്നു,മൊഴുക്കിനൊ

ത്തിടിയും കരതന്നില്‍

കുതിരും പകലുകള്‍.....

എത്രയോ ഗൃഹാതുര

തപ്ത ബാല്യങ്ങള്‍, തീക്ഷണ

ശക്തയവ്വനത്തിന്റെ

പോര്‍വിളിപ്പുരാണങ്ങള്‍,

ഒക്കയും മാഞ്ഞെങ്കിലും

പ്രണയംപോലെയോര്‍മ്മ

ച്ചെപ്പിലുണ്ടീറന്‍ മാറാ-

തിപ്പൊഴും മഴക്കാലം...

Malayalam Poem, Literature

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ഓഫ് റോഡ് യാത്രാ പ്രേമിയാണോ?, വരുന്നു മറ്റൊരു കരുത്തന്‍; ഹിമാലയന്‍ 450 റാലി റെയ്ഡ്

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

'ഇനി കേരളത്തിലേക്കേ ഇല്ല'; ദുരനുഭവം പങ്കുവച്ച് വിനോദസഞ്ചാരിയായ യുവതി; സ്വമേധയാ കേസ് എടുത്ത് പൊലീസ്

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

SCROLL FOR NEXT