ഇവി സുജനപാല്‍ എഴുതിയ കവിത AI Image
Pen Drive

ചായക്കടയില്‍ - ഇവി സുജനപാല്‍ എഴുതിയ കവിത

Author : ഇവി സുജനപാല്‍

ത് വാര്‍ത്തയും

വൈറലാകുന്ന

സോഷ്യല്‍ മീഡിയയുടെ

പ്ലാറ്റ്‌ഫോമിലാണെന്ന് മറന്നിരിക്കെ

എത്ര പൊക്കിയടിച്ചിട്ടും

ചൂടാറാത്ത ചായ പോലെ

ചര്‍ച്ചകള്‍ മുഴച്ചു നിന്നു

എണ്ണയുടെ

വറപൊരിമണം

യു എസും

ഇറാനും തമ്മിലുള്ള

അകലം

കൂടുതല്‍ വര്‍ദ്ധിപ്പിച്ചു .

അകലം എത്രത്തോളം

വര്‍ദ്ധിക്കുന്നുവോ

അതനുസരിച്ച്

പലഹാരത്തിന്റെ വലിപ്പം

കുറഞ്ഞു വന്നു

എന്റെ പൊങ്ങച്ചവും

എരിഞ്ഞു തീര്‍ന്ന

ഗ്യാസ് സിലിണ്ടറിനെ നോക്കി

കടക്കാരന്‍

നെഞ്ചിലെ തീക്കൊള്ളി കൊണ്ട്

ബീഡിക്ക് തീ കൊളുത്തി

അടുപ്പില്‍

ഓരോ വിറക് വെക്കുമ്പോഴും

ട്രംപിന്റേയും

നെതന്യാഹുവിന്റെയും

നെഞ്ചത്താണ് വെക്കുന്നതെന്ന്

അയാള്‍ പറഞ്ഞു കൊണ്ടിരുന്നു

ജീവിതത്തിന്റെ

കടലിടുക്കില്‍ പെട്ട്

ആടിയുലയുന്ന

ഒരു യാനമാണ്

അയാളെന്ന് എനിക്ക് തോന്നി

ഗ്യാസും പെട്രോളും ഡീസലുമില്ലാതിരുന്ന

അപ്പനപ്പൂപ്പന്മാരുടെ കാലത്തേക്ക്

ചെരുപ്പിടാതെ

തഴമ്പിച്ച കാലുമായ്

അയാള്‍ തിരിച്ചു പോയി

മണ്‍കലത്തിലെ

ഉപ്പിട്ട കഞ്ഞിവെള്ളം കുടിച്ച്

നെടുവീര്‍പ്പിട്ടു

തീ കൂട്ടിയ കല്ലടുപ്പില്‍ നിന്ന്

എനിക്ക് ഒരു ശര്‍ക്കരച്ചായ തന്നു

മധുരമുള്ള കാലത്തെ

ഞാന്‍ ഊതിയൂതി

കുടിച്ചു തീര്‍ക്കുമ്പോഴേക്കും

ആളുകള്‍

പറ്റു ബുക്കില്‍ കടമെഴുതി

കടയൊഴിഞ്ഞു പോയിരുന്നു

EV Sujanapal

Malayalam poem written by EV Sujanapal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മനുഷ്യന്റെ പച്ചയിറച്ചി കടിച്ചുതിന്ന് രസിക്കുന്നു, തിരക്കഥ നന്നായി; പേടിച്ചുപോയി എന്ന് കരുതേണ്ട'

പലിശയില്ലാതെ വലിയ തുക സ്വന്തമാക്കാം, വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട; കെഎസ്എഫ്ഇയുടെ 'ചിട്ടി രഹസ്യം'

ഇഡിയുടെ കത്ത് അവഗണിക്കാന്‍ കഴിയില്ല; കൂടിയാലോചിച്ച് തീരുമാനമെടുക്കും: രമേശ് ചെന്നിത്തല

ചൂടുമാറിയാലും സോഫ്റ്റ്നസ് പോകില്ല, മാവ് കുഴയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇനിയും വേണം 466 റൺസ്, കൈയിൽ 4 വിക്കറ്റ് മാത്രം; പിടിമുറുക്കി ഈസ്റ്റ് സോണ്‍