ഷൈനി കൃഷ്ണ എഴുതിയ കവിത malayalam poem AI Image
Pen Drive

തോന്നൽ - ഷൈനി കൃഷ്ണ എഴുതിയ കവിത

ഷൈനി കൃഷ്ണ എഴുതിയ കവിത

ഷൈനി കൃഷ്ണ

ഇയ്യിടെയായി ഏതൊക്കെയോ ഭയങ്ങളുടെ കൊല്ലിയിലേക്കിടറി വീഴുന്നു

എവിടെയുമെപ്പോഴുമാരോ പിന്തുടരുന്നതു പോലെ

അകത്തും പുറത്തുമെത്തുന്നിടത്തും

പോകുന്നിടത്തുമെല്ലാം

നോക്കും വാക്കും ചിന്തയുമിഷ്ടാനിഷ്ടങ്ങളുമെല്ലാമാരോ വായിച്ചെടുക്കുന്നതു പോലെ,

ഓരോചിരികൾക്കു പിന്നിലുമൊരു

കത്തിയുടെ വായ്ത്തല മിന്നുന്ന പോലെ...

എവിടെയോ നിറച്ചു വെച്ചൊരു തോക്ക്,

സ്വന്തം നിഴൽ പോലുമൊരൊറ്റുകാരനായേക്കാം

പേടിയാണ്... എന്തിനുമേതിനും

'ഞാൻ' എന്ന ഒന്നരയക്ഷരത്തിൽ

തേഞ്ഞുപോയൊരു വാക്കിന്റെ പിടച്ചിൽ

കൊക്കികൊക്കിയൊരുചുമപോലെയോ

ഒരുനീരുളുക്കുപോലെയോ, അലോസരപ്പെടുത്താറുണ്ടെങ്കിലും

ഇപ്പോഴതൊരു ശീലമായിരിക്കുന്നു.

പേടിച്ചുപേടിച്ചീപ്പേടിയുമൊരു ശീലമായേക്കാം

ചിലപ്പോളൊരുതോന്നലായേക്കാം

പതിയെപ്പതിയെ ഞാനും വെറുമൊരു തോന്നലായേക്കാം..

Malayalam Poem, Poetry, Literature

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അലുവ അതുല്‍ കൊലക്കേസ്; മുഴുവന്‍ പ്രതികളും പിടിയില്‍

രണ്ട് മിനിറ്റ്, മുഖം പോലും മറയ്ക്കാതെ അക്രമികള്‍; രക്തം വാര്‍ന്ന് റോഡരികില്‍ അലുവ അതുല്‍; കരുനാഗപ്പള്ളിയെ നടുക്കിയ അരുംകൊല

ബെവ്‌കോയില്‍ ഇന്ന് മുതൽ 'നോട്ട് സ്വീകരിക്കില്ല'; പ്രീമിയം കൗണ്ടറുകളില്‍ ഇനി യുപിഐ, കാര്‍ഡ് പെയ്മെന്റ് മാത്രം

പാചക വാതക പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ മിന്നൽ പരിശോധന; കടുപ്പിച്ച് കേന്ദ്രം

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, 40 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; കള്ളക്കടൽ പ്രതിഭാസം

SCROLL FOR NEXT