ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക
Malayalam Weekly

മഞ്ജു ഉണ്ണിക്കൃഷ്ണൻ എഴുതിയ കവിത അയൽക്കാരനുമായുള്ള വർത്തമാനം

മഞ്ജു ഉണ്ണിക്കൃഷ്ണന്‍

സൂര്യകാന്തിച്ചെടി നടുമ്പോൾ

പടിക്കലയൽക്കാരൻ

അമരൻ മഹാകവി.

കവിതയെങ്ങാൻ കണ്ടിട്ടോ

അതിസാഹസമീവിധം

പഴയൊരാച്ചെടിയീപ്പുത്തൻ

തടത്തിൽ നട്ടുനനയ്ക്കുവാൻ?

കവിത കാണും മുൻപേ

ചുവപ്പിനെക്കാൾ ചെമപ്പാകും

സൂര്യകാന്തിച്ചോട്ടിലിട്ട

കസാലയിൽ വിരിഞ്ഞ

“അന്തം കുന്തം മട്ടിൽ കഥ”

പറഞ്ഞ അച്ഛനെയോർത്ത്

ചെടിനടുന്നു ഞാൻ

പൂ വിടർന്നാലൊരു കുഞ്ഞാവാൻ

ഇമ്മട്ടിലൊരു കഥയോ?

ആശ്ചര്യമൂറുന്നു

ഒരേയൊരു ‘ജി’

കഥയതീവിധം

വേനലവധി രാത്രി

സൂര്യകാന്തിച്ചോട്ടിലിരുന്ന്

മെനയുന്നതോരോന്ന് ദിനംതോറും

“ദൂരയുള്ളൊരു വീടിന്റെ വെളിച്ചം.

ഇടത്തോട്ട് പോയത് മല്ലിക

വലത്തോട്ട് പോയത് രേണുക

ആകാശത്തുള്ളത് അമ്പിളി”

കഥ കേട്ടു ചിരിക്കുന്നു

ആദ്യം കാവ്യാത്മനും

പിന്നെയീ ഞാനും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT