dSPACE opens Global Competence Center in Thiruvananthapuram 
Samakalika Connect

ആഗോള ഇന്നൊവേഷന്‍ ഹബ്ബ്; തിരുവനന്തപുരത്ത് ഗ്ലോബല്‍ കോംപീറ്റന്‍സി സെന്റര്‍ തുറന്ന് dSPACE

ജര്‍മ്മനി ആസ്ഥാനമായ dSPACE ഗ്രൂപ്പിന്റെ ഇന്ത്യന്‍ സബ്സിഡിയറി dSPACE ഇന്ത്യ സോഫ്റ്റ്വെയര്‍ ആന്‍ഡ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് തിരുവനന്തപുരത്തെ തങ്ങളുടെ കോംപീറ്റന്‍സി സെന്റര്‍ വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: ജര്‍മ്മനി ആസ്ഥാനമായ dSPACE ഗ്രൂപ്പിന്റെ ഇന്ത്യന്‍ സബ്സിഡിയറി dSPACE ഇന്ത്യ സോഫ്റ്റ്വെയര്‍ ആന്‍ഡ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് തിരുവനന്തപുരത്തെ തങ്ങളുടെ കോംപീറ്റന്‍സി സെന്റര്‍ വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. KINFRA IT/ITeS SEZ-ലെ അത്യാധുനിക സൗകര്യം വികസിപ്പിച്ചതോടെ ഈ കേന്ദ്രം dSPACE ഗ്രൂപ്പിന്റെ ഏഷ്യയിലെ ആദ്യത്തെ ഗ്ലോബല്‍ കോംപീറ്റന്‍സി സെന്റര്‍ (GCC) ആയി ഉയര്‍ന്നതായും ഇതോടെ തിരുവനന്തപുരം dSPACE ഗ്രൂപ്പിന്റെ ആഗോള ഗവേഷണ-വികസന-അഡ്വാന്‍സ്ഡ് പ്രൊഡക്റ്റ് എന്‍ജിനിയറിങ് കേന്ദ്രങ്ങളിലൊന്നായി മാറിയതായും കമ്പനി അറിയിച്ചു.

അടുത്ത തലമുറയുടെ മൊബിലിറ്റി സൊല്യൂഷനുകളുടെ വേഗതയേറിയ വളര്‍ച്ചയ്ക്ക് അനുസരിച്ച് ദീര്‍ഘകാല ഇന്നൊവേഷന്‍ ഹബ്ബായാണ് ഈ സെന്റര്‍ വിപുലീകരിച്ചിരിക്കുന്നത്. പ്രാദേശിക ഓട്ടോമോട്ടീവ് ആവശ്യങ്ങള്‍ക്കൊപ്പം ആഗോള തലത്തിലുള്ള Tier-1 ഓട്ടോമോട്ടീവ്, എയറോസ്‌പേസ് ഉപഭോക്താക്കള്‍ക്ക് വേണ്ടി അത്യാധുനിക സോഫ്റ്റ്വെയര്‍ വികസനം, സിമുലേഷന്‍ ആര്‍ക്കിടെക്ചറുകള്‍, വാലിഡേഷന്‍ സൊല്യൂഷനുകള്‍ എന്നിവയില്‍ dSPACE കോംപീറ്റന്‍സി സെന്റര്‍ നേതൃത്വം വഹിക്കുമെന്നും കമ്പനി അറിയിച്ചു.

സോഫ്റ്റ്വെയര്‍-ഡിഫൈന്‍ഡ് വെഹിക്കിളുകള്‍ (S-DV)- ഹാര്‍ഡ്വെയറില്‍ നിന്ന് സ്വതന്ത്രമായ മോഡുലാര്‍ സോഫ്റ്റ്വെയര്‍ ആര്‍ക്കിടെക്ചറുകള്‍, ഓട്ടോണമസ് ഡ്രൈവിങ് & ADAS സുരക്ഷിത വെര്‍ച്വല്‍ എന്‍ഡ്-ടു-എന്‍ഡ് ടെസ്റ്റിംഗ് എന്‍വയോണ്‍മെന്റുകള്‍, ബാറ്ററി മാനേജ്മെന്റ് സിസ്റ്റംസ് (BMS) - ഹൈ-വോള്‍ട്ടേജ് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സ്മാര്‍ട്ട് സിമുലേഷന്‍ പ്ലാറ്റ്ഫോമുകള്‍, ഇലക്ട്രിക് വെഹിക്കിള്‍ സിമുലേഷന്‍ ആര്‍ക്കിടെക്ചര്‍ യാഥാര്‍ത്ഥ്യവുമായി യോജിച്ച HIL & SIL സിസ്റ്റങ്ങള്‍, പ്രൊഡക്റ്റ് എന്‍ജിനിയറിങ് OEMകളുടെ വാലിഡേഷന്‍ പ്രക്രിയ വേഗത്തിലാക്കുന്ന ഹാര്‍ഡ്വെയര്‍- സോഫ്റ്റ്വെയര്‍ ഇന്റഗ്രേഷന്‍ എന്നി അഞ്ചു മേഖലകളിലാണ് തിരുവനന്തപുരം കോംപീറ്റന്‍സി സെന്റര്‍ പ്രധാനമായും എന്‍ജിനിയറിങ് മികവ് കേന്ദ്രീകരിക്കുക എന്നും കമ്പനി അറിയിച്ചു.

ഇന്ത്യയിലെ വിവിധ സാങ്കേതിക കേന്ദ്രങ്ങളുടെ സമഗ്രമായ വിലയിരുത്തലിനു ശേഷമാണ് കേരളത്തെ തെരഞ്ഞെടുത്തത്. മികച്ച സാങ്കേതിക സര്‍വകലാശാലകളും സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയുമാണ് നിര്‍ണായക ഘടകങ്ങളായത്. അഡ്വാന്‍സ്ഡ് എന്‍ജിനിയറിങ്ങിനെയും ആഗോള നിലവാരമുള്ള കമ്പ്യൂട്ടേഷണല്‍ ടെസ്റ്റിങ് എന്‍വയോണ്‍മെന്റുകളെയും ബന്ധിപ്പിക്കുന്ന ശക്തമായ ആഗോള ഇന്നൊവേഷന്‍ ഹബ്ബാണ് തങ്ങള്‍ തിരുവനന്തപുരത്ത് കെട്ടിപ്പടുക്കുന്നതെന്ന് dSPACE ഇന്ത്യ സോഫ്റ്റ്വെയര്‍ ആന്‍ഡ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഫ്രാങ്ക്‌ലിന്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു.

2023-ല്‍ സ്ഥാപിതമായ തിരുവനന്തപുരം കേന്ദ്രം ജര്‍മ്മനി, ക്രൊയേഷ്യ എന്നിവിടങ്ങളിലെ പ്രധാന R&D കേന്ദ്രങ്ങള്‍ക്കു ശേഷമുള്ള dSPACEന്റെ മൂന്നാമത്തെ ആഗോള R&D ഹബ്ബാണ്. ബംഗളൂരുവിലെ സെയില്‍സ്, കസ്റ്റമര്‍ സപ്പോര്‍ട്ട്, എന്‍ജിനിയറിങ് ടീമുമായി സമന്വയിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രം ഗവേഷണത്തെ ഊര്‍ജപ്പെടുത്തുകയും വിപണിയിലേക്കുള്ള പാത സുഗമമാക്കുകയും ചെയ്യുമെന്നും കമ്പനി അറിയിച്ചു. കണക്റ്റഡ്, ഓട്ടോണമസ്, ഇലക്ട്രിക് വാഹനങ്ങളുടെ സിമുലേഷന്‍ & വാലിഡേഷന്‍ സൊല്യൂഷനുകളില്‍ ലോക മുന്‍നിരക്കാരാണ് dSPACE എന്നും കമ്പനി അറിയിച്ചു. 2,900-ലധികം ജീവനക്കാരുള്ള dSPACEന്റെ ആസ്ഥാനം ജര്‍മ്മനിയിലെ പാഡര്‍ബോണിലാണ്.

Global Innovation Hub; dSPACE opens Global Competence Center in Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റക്കെട്ടായി പ്രതിപക്ഷം; ഗാന്ധിജി വെടിയേറ്റ് വീണ സ്ഥലത്ത് പ്രതിഷേധം; ജന്തര്‍ മന്ദിറില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

കള്ളാടി മണ്ണിടിച്ചില്‍: മേഖലയില്‍ സമഗ്രപഠനം അനിവാര്യമെന്ന് വിദഗ്ധ സമിതി

രാജ്യത്തിനായി അദ്യ ഫിഫ്റ്റി; സൂര്യവംശിയുടെ തകര്‍പ്പന്‍ വെടിക്കെട്ട്; ശ്രേയസിന് കീഴില്‍ ഇന്ത്യക്ക് കന്നിവിജയം

ഗാന്ധിജി വെടിയേറ്റ് വീണ സ്ഥലത്ത് പ്രതിഷേധിക്കാൻ ഒറ്റക്കെട്ടായി പ്രതിപക്ഷം, എം ആർ അജിത്കുമാറിന് സസ്പെൻഷൻ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പ്രകാശ് വർമ്മ നായകനാകുന്ന 'ലോ ആൻഡ് ഓർഡർ' റിലീസ് മാറ്റി; പുതിയ തീയതി പുറത്ത്