
സിജെപി പ്രതിഷേധത്തിനിടെ ഡല്‍ഹിയില്‍ നാടകീയ നീക്കങ്ങള്‍. വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ എംപിമാര്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗാന്ധി സമൃതിയിലേക്ക് മാര്‍ച്ച് തുടങ്ങി. പ്രതിപക്ഷം വിദ്യാര്‍ഥികള്‍ക്കൊപ്പമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഗാന്ധിജി വെടിയേറ്റുവീണ സ്ഥലത്ത് പ്രതിഷേധിക്കും. ബിര്‍ള ഹൗസിന് മുന്നില്‍ ധര്‍ണയിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:
ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ കൈയേറ്റവും തുടർന്നുണ്ടായ കേസ് അന്വേഷണവും അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും എഡിജിപിയുമായ എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ. കേസിലെ പ്രതികളായ മുൻ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സെക്യൂരിറ്റി ജീവനക്കാരെ സംരക്ഷിക്കാൻ ക്രമവിരുദ്ധമായി ഇടപെട്ടതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. കേസിലെ പ്രതികളെ രക്ഷിക്കുന്നതിനായി കേസ് ഡയറിയിലെ ഫയലുകളിൽ തിരുത്തൽ വരുത്താൻ അജിത് കുമാർ കീഴുദ്യോഗസ്ഥരെ നിർബന്ധിച്ചതായും നിർദ്ദേശങ്ങൾ നൽകിയതായും എസ്.ഐ.ടിയുടെ അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates