കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉദ്ഘാടനത്തിന് മുമ്പെ ഇന്ത്യക്ക് മെഡല്‍, വെങ്കലം ഉറപ്പിച്ച് ലോവ്ലിന

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങ് നിയമങ്ങള്‍ പ്രകാരം തോല്‍ക്കുന്ന സെമിഫൈനലിസ്റ്റുകള്‍ക്കും വെങ്കല മെഡലുകള്‍ നല്‍കണമെന്നാണ്
Commonwealth Games 2026: How Boxer Lovlina Borgohain Opened India's Medal Account
ലോവ്ലിന
Edited By:
Updated on
1 min read

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യ മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. ബോക്‌സിങ്ങില്‍ വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തില്‍ ലോവ്ലിന ബോര്‍ഗോഹെയ്‌നാണ് സെമിഫൈനലിലേക്ക് മുന്നേറി വെങ്കലം ഉറപ്പിച്ചത്.

അസമില്‍ നിന്നുള്ള ഒളിംപിക് മെഡല്‍ ജേതാവാണ് ലോവ്ലിന. ബോക്‌സിങ്ങില്‍ അവസാന നാലിലേക്ക് നേരിട്ട് ബൈ ലഭിച്ചതോടെയാണ് റിങ്ങിലേക്ക് കടക്കാതെ തന്നെ മെഡല്‍ ഉറപ്പിച്ചത്.

Commonwealth Games 2026: How Boxer Lovlina Borgohain Opened India's Medal Account
ഉത്തേജക മരുന്ന് ഉപയോഗിച്ചു; ഇന്ത്യന്‍ താരം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പുറത്ത്

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങ് നിയമങ്ങള്‍ പ്രകാരം തോല്‍ക്കുന്ന സെമിഫൈനലിസ്റ്റുകള്‍ക്കും വെങ്കല മെഡലുകള്‍ നല്‍കണമെന്നാണ്. വനിതകളുടെ 75 കിലോഗ്രാം മിഡില്‍വെയ്റ്റ് വിഭാഗത്തിലാണ് ലോവ്ലിന ബോര്‍ഗോഹെയ്ന്‍ മത്സരിക്കുന്നത്. അഞ്ച് ബോക്‌സര്‍മാരുടെ ഫീല്‍ഡില്‍ ബൈ ലഭിച്ചതിന് ശേഷം സെമിഫൈനലിലേക്ക് നേരിട്ട് പ്രവേശനം നേടുകയായിരുന്നു. അഞ്ച് അത്ലറ്റുകള്‍ മാത്രമുള്ളപ്പോള്‍, ബോര്‍ഗോഹെയ്ന്‍ ഉള്‍പ്പെടെ മൂന്ന് മത്സരാര്‍ത്ഥികള്‍ നേരിട്ട് അവസാന നാലിലേക്ക് മുന്നേറി.

Commonwealth Games 2026: How Boxer Lovlina Borgohain Opened India's Medal Account
അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍ റാങ്കിങ്ങില്‍ ഒന്നാമത്; ഇന്ത്യയുടെ റാങ്ക് 138
Commonwealth Games 2026: How Boxer Lovlina Borgohain Opened India's Medal Account
ജയിച്ചേ മതിയാകൂ... ഇന്ത്യ - സിംബാബ്‌വെ ആദ്യ ടി20 ഇന്ന്; അയ്യർക്ക് നിർണായകം
Summary

Commonwealth Games 2026: How Boxer Lovlina Borgohain Opened India's Medal Account

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com