

ഗ്ലാസ്ഗോ: ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പുറത്ത്. ജൂഡോ താരം അരുണ്‍ കുമാറാണ് പുറത്തായ താരം. ഗെയിംസിന് മുന്നോടിയായി നടന്ന പരിശോധനയിലാണ് കണ്ടെത്തല്‍. സമീപകാലത്തായി മികച്ച അന്താരാഷ്ട്ര നേട്ടങ്ങള്‍ കൈവരിച്ച കായികതാരമാണ് അരുണ്‍. രാജസ്ഥാനിലെ രജപുത്താന റൈഫിള്‍സിലെ സൈനികന്‍ കൂടിയാണ് ഇയാള്‍.
നാഡയുടെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ അരുണ്‍ കുമാറിന് ഗ്ലാസ്ഗോ 2026 ല്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് ഇന്റര്‍നാഷണല്‍ ജൂഡോ ഫെഡറേഷന്‍ അറിയിച്ചു. സ്പോര്‍ട്സ് എന്‍ട്രി സിസ്റ്റത്തില്‍ നിന്ന് താരത്തെ നീക്കം ചെയ്തുവെന്ന് അറിയിപ്പ് ലഭിച്ചു. ജൂഡോ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചു.
ഇന്ന് രാത്രി 10.30-നാണ് സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ കോമണവെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കുക. മത്സരങ്ങള്‍ വെള്ളിയാഴ്ചയാണ് തുടങ്ങുക. ഗ്ലാസ്‌ഗോയിലെ ഹൈഡ്രോ സ്റ്റേഡിയമാണ് മുഖ്യവേദി. ഗാബോണ്‍, ടോഗോ എന്നീ രാജ്യങ്ങള്‍കൂടി എത്തിയതോടെ ഇത്തവണമത്സരിക്കുന്ന രാജ്യങ്ങളുടെ എണ്ണം 74 ആയി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates