Sports

ഇരട്ട ശതകവുമായി കിങ് കോഹ്‌ലി; ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നേടിയ ഇരട്ട സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യന്‍ മുന്നേറ്റം

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നേടിയ ഇരട്ട സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യന്‍ മുന്നേറ്റം. 

295 പന്തുകള്‍ നേരിട്ട് 28 ബൗണ്ടറികളുടെ അകമ്പടിയിലാണ് കോഹ്‌ലിയുടെ ഇരട്ട ശതകം. കരിയറിലെ ഏഴാം ഇരട്ട സെഞ്ച്വറിയാണ് ക്യാപ്റ്റന്‍ പൂനെയില്‍ പടുത്തുയര്‍ത്തിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 496 റണ്‍സെന്ന നിലയിലാണ്.

208 റണ്‍സുമായി കോഹ്‌ലിയും, 33 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.
 

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ഓപണര്‍ മായങ്ക് അഗര്‍വാള്‍ (108) സെഞ്ച്വറി നേടി അടിത്തറയിട്ടു. ചേതേശ്വര്‍ പൂജാര (58), അജിന്‍ക്യ രഹാനെ (59) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒക്ടോബർ 16ന് ഇടുക്കി ജില്ല ഹർത്താൽ

NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം