Sports

കോഹ് ലിയേക്കാള്‍ കേമന്‍ സ്മിത്ത് അല്ലേ? ലക്ഷ്മണിന്റെ മറുപടി

ടെസ്റ്റില്‍ കോഹ് ലിയേക്കാള്‍ മികവ് സ്മിത്തിനാണ് എന്നതില്‍ ലക്ഷ്മണിനും എതിരഭിപ്രായമില്ല

Author : സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ടില്‍ അടിപതറുന്നവന്‍ എന്ന വിമര്‍ശനം എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി മായ്ച്ചു കളഞ്ഞു. ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങില്‍ സ്റ്റീവ് സ്മിത്തിനെ പിന്നിലേക്കാക്കി ഒന്നാമതുമെത്തി കോഹ് ലി. പക്ഷേ വിമര്‍ശകര്‍ അപ്പോഴും കോഹ് ലിക്ക് ചുറ്റും വട്ടം കറങ്ങുന്നുണ്ട്. 

സ്റ്റീവ് സ്മിത്തിന് കളിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് കോഹ് ലി ഒന്നാം സ്ഥാനത്തേക്ക് എത്തിയതെന്ന വിമര്‍ശനവുമായിട്ടാണ് പലരും വരുന്നത്. എന്നാല്‍ ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ കോഹ് ലി തന്നെയാണെന്ന് പറയുന്നവരാണ് ഏറേയും. കോഹ് ലിയെ പിന്തുണച്ച് ഇപ്പോള്‍ വിവിഎസ് ലക്ഷണും മുന്നോട്ടു വരുന്നു. 

ട്വിന്റി20യിലെ മികച്ച ബാറ്റ്‌സ്മാന്‍, ഏകദിനത്തിലേയും ടെസ്റ്റിലേയും മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ആരെല്ലാം എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ലക്ഷ്മണ്‍. 

ട്വിന്റി20-ഡിവില്ലിയേഴ്‌സ്
ഏകദിനം-വിരാട് കോഹ് ലി
ടെസ്റ്റ് സ്റ്റീവ് സ്മിത്ത്
മൂന്ന് ഫോര്‍മാറ്റിലും കൂടി-വിരാട് കോഹ് ലി

മൂന്ന് ഫോര്‍മാറ്റും ഒരുമിച്ചെടുത്ത് വിലയിരുത്തിയാല്‍ കോഹ് ലിയാണ് അവിടെ മികച്ചു നില്‍ക്കുന്നത് എന്നാണ് ലക്ഷ്മണ്‍ പറയുന്നത്. പക്ഷേ ടെസ്റ്റില്‍ കോഹ് ലിയേക്കാള്‍ മികവ് സ്മിത്തിനാണ് എന്നതില്‍ ലക്ഷ്മണിനും എതിരഭിപ്രായമില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

ദുബൈ കൂടുതല്‍ സ്മാര്‍ട്ടാകും; ട്രാഫിക് സിഗ്നലില്‍ നിര്‍ത്തില്ല, ഇലക്ട്രിക് പോഡുകള്‍ ഓട്ടം തുടങ്ങി

'നിങ്ങള്‍ വരണം, ഇല്ലെങ്കില്‍ എന്റെ കരിയർ നഷ്ടമാകും'; ആ നടിയുടെ കാല് പിടിച്ചു പറഞ്ഞു: അനൂപ് മേനോന്‍

'ബ്ലാസ്റ്റ്!!!'... കൊമ്പുകുലുക്കി വമ്പന്‍ തുടക്കം!

ഇൻഡോറിലും വിൻഡീസ് പിന്തുടരും! ഇന്ത്യയ്ക്ക് ബാറ്റിങ്