കൊച്ചി: ദി ന്യൂ ഇന്ത്യന് എക്സ്പ്രസിന്റെ ആഭിമുഖ്യത്തില് നടക്കുന്ന ഗോള് 2018ല് നിലവിലെ റണ്ണേഴ്സ് അപ്പായ തൃശൂര് മാര് ഇവാനിയോസ് കോളേജ് ക്വാര്ട്ടറില് കടന്നു. സെന്റ് ജോസഫ് ദേവഗിരി കോളേജിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്ക്ക് തകര്ത്താണ് ഇവാനിയോസ് ക്വാര്ട്ടര് ബര്ത്ത് ഉറപ്പിച്ചത്.
കളിയുടെ തുടക്കത്തില് തന്നെ ഒത്തിണക്കത്തോടെ കളിച്ച മാര് ഇവാനിയോസ് പതിനൊന്നാം മിനിറ്റില് ലക്ഷ്യം കണ്ടു. സാദിക്കിന്റെ വകയായിരുന്നു ഗോള്. തിരിച്ചടിക്കാന് പരമാവധി ശ്രമിച്ചെങ്കിലും ദേവഗിരി കോളേജിന്റെ ശ്രമം വിഫലമായി. രണ്ടാം പകുതിയുടെ തുടക്കത്തില് തന്നെ ഗോളടിച്ച് ഇവാനിയോസ് ലീഡ് നില ഉയര്ത്തി. ആഷിക്കായിരുന്നു ഗോളിന്റെ ശില്പ്പി. 74ാം മിനിറ്റില് ഇവാനിയോസ് മൂന്നാമത്തെ ഗോള് കൂടി നേടിയപ്പോള് ദേവഗിരി ടീമിന് തിരിച്ചുവരവ് അസാധ്യമായിരുന്നു.
നാളെ നടക്കുന്ന മത്സരങ്ങളില് സെന്റ് തോമസ് കോളേജ് തൃശൂര് എസ്എന് കോളേജ് കണ്ണൂരിനെയും യൂണിവേഴ്്സിറ്റി കോളേജ് തിരുവനന്തപുരം ബസേലിയോസ് കോളേജ് കോട്ടയത്തെയും നേരിടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates