Sports

ധോനിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി; 16കാരന്‍ അറസ്റ്റില്‍

ധോനിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി; 16കാരന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകന്‍ എംഎസ് ധോനിയുടെ അഞ്ച് വയസുകാരിയായ മകള്‍ സിവയ്‌ക്കെതിരേ ബലാത്സംഗ ഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഗുജറാത്തിലെ കച്ച് സ്വദേശിയായ 16കാരനാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. ഇയാളെ റാഞ്ചി പൊലീസിന് കൈമാറും. 

12ാം ക്ലാസ് വിദ്യാര്‍ത്ഥിയായ കച്ച് സ്വദേശിയായ ഇയാളാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി ഭീഷണി മുഴക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരം തോറ്റതിനു പിന്നാലെയാണ് സിവയെ ആക്രമിക്കുമെന്നതടക്കമുള്ള ഭീഷണികള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടത്. 

അതിനിടെ കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടും ചെന്നൈ തോറ്റതോടെ കൂടുതല്‍ താരങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഏഴ് കളികളില്‍ ടീം അഞ്ചിലും തോല്‍വി വഴങ്ങി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി കേസില്‍ പിണറായിക്ക് ഇഡി സമന്‍സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

കുറഞ്ഞ ചെലവില്‍ മികച്ച ലാഭം, പ്രമേഹ രോഗികള്‍ക്കും അനുയോജ്യമായ പാഷന്‍ ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില്‍ അടയ്ക്കാന്‍ കാശില്ലേ? തവണകളായി അടക്കാം, ഒമാനില്‍ പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില്‍ രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി