Sports

ധോനിയെ മറികടന്ന് കോഹ്‌ലി; മറ്റൊരു അനുപമ റെക്കോര്‍ഡ് സ്വന്തം

കിംഗ്സ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചതോടെ നായകനെന്ന നിലയില്‍ കോഹ്‌ലിയുടെ പേരില്‍ 28 ജയങ്ങളായി

Author : സമകാലിക മലയാളം ഡെസ്ക്

കിങ്സ്റ്റണ്‍: ബാറ്റ്‌സ്മാനെന്ന നിലയില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നായകനെന്ന നിലയിലും റെക്കോര്‍ഡുകള്‍ ഒന്നൊന്നായി സ്വന്തമാക്കുകയാണിപ്പോള്‍. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റും വിജയിച്ച് കോഹ്‌ലി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡാണ് സ്വന്തം പേരിലാക്കിയത്. 

കിംഗ്സ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചതോടെ നായകനെന്ന നിലയില്‍ കോഹ്‌ലിയുടെ പേരില്‍ 28 ജയങ്ങളായി. 48 ടെസ്റ്റ് പോരാട്ടങ്ങളില്‍ ടീമിനെ നയിച്ചാണ് കോഹ്‌ലിയുടെ ഈ അനുപമ നേട്ടം. മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയുടെ റെക്കോര്‍ഡാണ് കോഹ്‌ലി മറികടന്നത്. 60 ടെസ്റ്റുകളില്‍ നിന്ന് 27 വിജയങ്ങളാണ് ധോനിക്കുള്ളത്. 

2014ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് കോഹ്‌ലി ടെസ്റ്റ് ടീം നായക പദവി ഏറ്റെടുത്തത്. കോഹ്‌ലി നായകനായ 10 ടെസ്റ്റില്‍ ഇന്ത്യ തോറ്റപ്പോള്‍ പത്തെണ്ണം എണ്ണം സമനിലയായി. 28ല്‍ 13 വിജയങ്ങളും വിദേശ മണ്ണിലാണെന്ന പ്രത്യേകതയും കോഹ്‌ലിയുടെ നേട്ടത്തിനുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു

ഗോവിന്ദ് പൈയ്ക്കും അഭിഷേകിനും സെഞ്ച്വറി; സമനില പിടിച്ച് കേരളം

എമിറേറ്റ്‌സിൽ ജോലി നേടാം; ബിരുദം യോഗ്യത, ചെന്നൈയിൽ നിയമനം

എതിർ താരത്തിന്റെ മുടി പിടിച്ചുവലിച്ചു; വിനീഷ്യസ് ജൂനിയറിന് വിലക്ക്!