Sports

പന്തിനും രാഹുലിനും നിര്‍ണായകം, ആദ്യ പോര് ഇന്ന് ചെപ്പോക്കില്‍

1979 മുതല്‍ 130 മത്സരങ്ങളാണ് ഇന്ത്യയും വിന്‍ഡിസും തമ്മില്‍ കളിച്ചത്. ഇരുവരും 62 ജയങ്ങള്‍ വീതം നേടി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നാല് മാസത്തിന് ശേഷം ഏകദിനത്തിലേക്ക് മടങ്ങിയെത്തി ഇന്ത്യ. ട്വന്റി20 ലോകകപ്പ് മുന്‍പില്‍ കണ്ട് കുട്ടിക്രിക്കറ്റിന് ഇന്ത്യ പ്രാധാന്യം നല്‍കുമ്പോള്‍, മറുവശത്ത് ഏകദിനത്തിലെ കല്ലുകളികള്‍ അവസാനിക്കുന്നില്ല. ചെന്നൈയില്‍ വിന്‍ഡിസിനെതിരെ ഇറങ്ങുമ്പോള്‍ മധ്യനിരയിലെ പ്രശ്‌നങ്ങള്‍ തന്നെയാണ് ഇന്ത്യയ്ക്ക് വെല്ലുവിളി തീര്‍ക്കുന്നത്. 

1979 മുതല്‍ 130 മത്സരങ്ങളാണ് ഇന്ത്യയും വിന്‍ഡിസും തമ്മില്‍ കളിച്ചത്. ഇരുവരും 62 ജയങ്ങള്‍ വീതം നേടി. ഈ വരുന്ന പരമ്പരയില്‍ ആര് ജയിക്കും എന്നത് ഇരുടീമുകളിലും മുന്‍പന്‍ ആരെന്നതിനും ഉത്തരം നല്‍കും. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ വിന്‍ഡിസ് അവസാനം പരമ്പര നേടിയത് 2006ല്‍ മാത്രമാണ്. 

വിന്‍ഡിസിനെ ഏകദിനത്തില്‍ കിട്ടിയാല്‍ റണ്‍സ് അടിച്ചു കൂട്ടുക എന്നത് ഇന്ത്യന്‍ നായകന്റെ പതിവാണ്. വിന്‍ഡിസിനെതിരായ കഴിഞ്ഞ 9 ഇന്നിങ്‌സില്‍ നിന്ന് ആറ് സെഞ്ചുറിയാണ് കോഹ് ലി നേടിയത്. 174 എന്ന ബാറ്റിങ് ശരാശരിയില്‍ നേടിയത് 870 റണ്‍സ്. വിന്‍ഡിസിനെതിരെ ആകെ കളിച്ച 35 ഇന്നിങ്‌സില്‍ നിന്ന് കോഹ് ലി നേടിയത് 2146 റണ്‍സും. 

ട്വന്റി20യിലെ ഫോം ആവര്‍ത്തിച്ച് ഏകദിന ടീമില്‍ സ്ഥാനം ഉറപ്പിക്കുകയാണ് കെ എല്‍ രാഹുലിന്റെ ലക്ഷ്യം. വിമര്‍ശകരുടെ വായടപ്പിക്കാന്‍ യുവതാരം റിഷഭ് പന്തിനും ഈ പരമ്പരയില്‍ മികവ് പുറത്തെടുക്കണം. സ്പിന്നിനെ തുണയ്ക്കുന്ന ചെപ്പോക്കില്‍ കുല്‍ദീപിനേയും, ചഹലിനേയും ഇന്ത്യ ഒരുമിച്ച് ഇറക്കിയേക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം

ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത