Sports

പ്രകോപനത്തിന് താക്കീത്; ഖലീൽ അഹമ്മദിന് പണികിട്ടി

മത്സരത്തിനിടെ പ്രകോപനപരമായ ആം​ഗ്യം കാണിച്ചതിന് എെസിസി താരത്തിന് താക്കീത് നൽകി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ഏകദിന പോരിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിൽ ഖലീൽ അഹമ്മദിന്റെ മികവും നിർണായകമായിരുന്നു. അഞ്ചോവറിൽ 13 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയാണ് ഖലീൽ മികവ് പുലർത്തിയത്. 

വിന്‍ഡീസ് ബാറ്റിങ് നിരയിലെ നിര്‍ണായകമായ മൂന്ന് വിക്കറ്റ് നേടി മികച്ച് നിന്നെങ്കിലും മുംബൈ ഏകദിനത്തില്‍ ഇപ്പോൾ പണികിട്ടിയിരിക്കുകയാണ് ഖലീൽ അഹമ്മദിന്. മത്സരത്തിനിടെ പ്രകോപനപരമായ ആം​ഗ്യം കാണിച്ചതിന് എെസിസി താരത്തിന് താക്കീത് നൽകി. മത്സരത്തിനിടെ മർലോൺ സാമുവല്‍സിനെ പുറത്താക്കിയ ശേഷമായിരുന്നു താരം പ്രകോപനപരമായ ആംഗ്യം കാണിച്ചത്. ഔദ്യോഗികമായ താക്കീതും ഒരു ഡീമെറിറ്റ് പോയിന്റുമാണ് താരത്തിന് ശിക്ഷയായി വിധിച്ചത്. 

നാലാം ഏകദിനത്തിനിടെയാണ് സംഭവം. 224 റണ്‍സ് വിജയം നേടിയ ഇന്ത്യയ്ക്കായി അഞ്ച് ഓവറില്‍ നിന്ന് 13 റണ്‍സ് മാത്രം വിട്ടു നല്‍കി ഖലീല്‍ മൂന്ന് വിക്കറ്റ് നേടിയിരുന്നു. മത്സരത്തിന്റെ 14ാം ഓവറിലാണ് സംഭവം. രോഹിത് ശര്‍മ്മ പിടിച്ച് മര്‍ലോൺ സാമുവല്‍സ് സ്ലിപ്പില്‍ പുറത്തായപ്പോഴാണ് ഖലീൽ പ്രകോപനപരമായ ആം​ഗ്യം കാണിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമുസ്ലീങ്ങളില്ല; ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി പ്രാതിനിധ്യം; മായിന്‍ ഹാജി ചെയര്‍മാന്‍; വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇറങ്ങുന്നു; പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യത, ഭുവനേശ്വറും കുല്‍ദീപും കളിച്ചേക്കും

ഭജൻസ് വൈബിൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ; പള്ളിപ്പെരുന്നാളുകളിൽ പുതിയ തരംഗം തീർത്ത് 'കീസ് ബാൻഡ്'

പാമ്പിനെ പോലെ റോഡില്‍ 'നൃത്തം ചവിട്ടി' കാര്‍; കൊച്ചിയില്‍ റീല്‍സ് എടുത്ത യുവാവ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

മഹാനവമി, വിജയദശമി ദിവസങ്ങളില്‍ തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി ദര്‍ശനത്തിനെത്തും