സൂര്യവംശി-ഒലി റോബിന്‍സണ്‍ 
Sports

0,0,W,0,W,W: ലോര്‍ഡ്‌സില്‍ തീക്കാറ്റായി റോബിന്‍സണ്‍; സൂര്യവംശിയാണ് ക്രീസിലെങ്കില്‍?; ചര്‍ച്ച

റോബിന്‍സണ്‍ന്റെ കരിയര്‍ അവസാനിച്ചെന്ന വിമര്‍ശനത്തിനിടെയാണ് തകര്‍പ്പന്‍ പ്രകടനത്തോടെയുള്ള താരത്തിന്റെ തിരിച്ചുവരവ്.

Author : Sujith

0,0,W,0,W,W ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ഒരു സ്‌പെല്‍! ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് പേസര്‍ ഒലി റോബിന്‍സണ്‍ എറിഞ്ഞ ഈ തകര്‍പ്പന്‍ ഓവറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ചാവിഷയം. റണ്ണൊന്നും വിട്ടുകൊടുക്കാതെ മൂന്ന് മുന്‍നിര വിക്കറ്റുകളാണ് റോബിന്‍സണ്‍ ഈ ഓവറില്‍ പിഴുതത്.

റോബിന്‍സണ്‍ന്റെ കരിയര്‍ അവസാനിച്ചെന്ന വിമര്‍ശനത്തിനിടെയാണ് തകര്‍പ്പന്‍ പ്രകടനത്തോടെയുള്ള താരത്തിന്റെ തിരിച്ചുവരവ്. ന്യൂസിലാന്‍ഡിനെതിരായ ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ഒന്നാം ദിനമായ വ്യാഴാഴ്ചയായിരുന്നു റോബിന്‍സന്റെ ഈ അവിസ്മരണീയ പ്രകടനം. ഇംഗ്ലണ്ടിലെ മേഘാവൃതമായ അന്തരീക്ഷത്തിലും പേസിനെ തുണയ്ക്കുന്ന പിച്ചുകളിലും താന്‍ എന്തുകൊണ്ട് ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണെന്ന് റോബിന്‍സണ്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. റോബിന്‍സണ്‍ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഡെവണ്‍ കോണ്‍വെയെയും, അഞ്ചാം പന്തില്‍ കെയ്ന്‍ വില്യംസണെയും, ആറാം പന്തില്‍ രചിന്‍ രവീന്ദ്രയെയും പുറത്താക്കി. റണ്ണൊന്നും വിട്ടുകൊടുക്കാതെ മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.

ഈ അവിസ്മരണീയ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ, ഇന്ത്യന്‍ ക്രിക്കറ്റിലെ കൗമാര വിസ്മയമായ വൈഭവ് സൂര്യവംശി ഇത്തരമൊരു സ്‌പെല്ലിനെ നേരിട്ടിരുന്നെങ്കില്‍ ക്രീസില്‍ അതിജീവിക്കുമായിരുന്നോ എന്ന ചോദ്യമാണ് ചിലര്‍ സോഷ്യല്‍ മീഡിയിയല്‍ ഉയര്‍ത്തുന്നത്. 15 വയസ്സുകാരനായ വൈഭവിന് ക്രീസില്‍ അതിജീവിക്കാന്‍ പ്രയാസമായിരിക്കുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഈ പ്രായത്തില്‍ അത്തരമൊരു വിലയിരുത്തല്‍ ആവശ്യമില്ലെന്നാണ് ചിലരുടെ പക്ഷം. കാരണം ആ കൗമാരം താരം ഇതുവരെ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര അരങ്ങേറ്റം പോലും കുറിക്കാത്ത സാഹചര്യത്തില്‍.

മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് വെറും 140 റണ്‍സിന് അവസാനിച്ചിരുന്നു. 40 ഓവര്‍ പൂര്‍ത്തിയാകും മുന്‍പേ ഇംഗ്ലണ്ട് താരങ്ങള്‍ ഒന്നാകെ കൂടാരം കയറി. മറുപടി ബാറ്റിങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് ആദ്യദിനം കളി അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റിന് 61 റണ്‍സ് എന്ന നിലയിലാണ്.

0,0,W,0,W,W: Ollie Robinson's Unplayable Lord's Show Sparks Vaibhav Sooryavanshi Question

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപി വിട്ട് അണ്ണാമലൈ; രാജി സ്വീകരിച്ചെന്ന് പാര്‍ട്ടി

സിഎംആർഎല്ലിന് തിരിച്ചടി; എക്സാലോജിക് കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

'സന്തോഷ് ട്രോഫി'യ്ക്ക് പുതിയ മുഖം; നായകവേഷത്തില്‍ ജോമോൻ ജ്യോതിർ

'അമ്മായിയപ്പന്റെ കാബിനറ്റില്‍ മരുമോനെ മന്ത്രിയാക്കിയെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല'; ബന്ധുനിയമന വിവാദത്തില്‍ സണ്ണി ജോസഫിനെ പിന്തുണച്ച് മുരളീധരന്‍

'ജീവിതം മുന്നോട്ട് പോകണം'; ഹൃദയം നുറുങ്ങുന്ന വേദനയിലും റേസിങ് ട്രാക്കിലേക്ക് തിരികെയെത്തി അജിത്, ആശ്വാസവാക്കുകളുമായി ആരാധകർ

SCROLL FOR NEXT