ഷബ്‌നിം ഇസ്മയില്‍/ഫോട്ടോ: ഐസിസി, ഫെയ്‌സ്ബുക്ക്‌ 
Sports

ടി20 വിക്കറ്റ് വേട്ടയില്‍ സെഞ്ചുറി; ചരിത്രമെഴുതി സൗത്ത് ആഫ്രിക്കന്‍ താരം ഷബ്‌നിം ഇസ്മയില്‍ 

പാകിസ്ഥാന്‍ ഇന്നിങ്‌സിന്റെ ആറാമത്തെ ഓവറില്‍ അയേഷ സഫറിനെ ക്ലീന്‍ ബൗള്‍ഡ് ആക്കിയാണ് 100ാം വിക്കറ്റ് നേട്ടം ഷബ്‌നിം ആഘോഷമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഡര്‍ബന്‍: വനിതാ ടി20 ക്രിക്കറ്റില്‍ 100 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ സൗത്ത് ആഫ്രിക്കന്‍ താരമായി ഷബ്‌നിം ഇസ്മയില്‍. കിങ്‌സ്‌മെഡ് വേദിയായ പാകിസ്ഥാന് എതിരായ ടി20യിലാണ് സൗത്ത് ആഫ്രിക്കന്‍ താരത്തിന്റെ നേട്ടം. 

പാകിസ്ഥാന്‍ ഇന്നിങ്‌സിന്റെ ആറാമത്തെ ഓവറില്‍ അയേഷ സഫറിനെ ക്ലീന്‍ ബൗള്‍ഡ് ആക്കിയാണ് 100ാം വിക്കറ്റ് നേട്ടം ഷബ്‌നിം ആഘോഷമാക്കിയത്. 120 ടി20 വിക്കറ്റ് വീഴ്ത്തിയ വെസ്റ്റ് ഇന്‍ഡീസിന്റെ അനിസ മുഹമ്മദ് ആണ് വിക്കറ്റ് വേട്ടയില്‍ ഒന്നാമത്. 

114 വിക്കറ്റ് വീഴ്ത്തിയ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ എലിസ് പെറിയാണ് രണ്ടാമത്. 95 ടി20 വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ പൂനം യാദവാണ് ലിസ്റ്റില്‍ ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരം. ആറാം സ്ഥാനത്താണ് പൂനം. 

പാകിസ്ഥാനെതിരായ ആദ്യ ടി20യില്‍ 125 റണ്‍സ് വിജയ ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 19ാം ഓവറില്‍ സൗക്ക് ആഫ്രിക്ക മറികടന്നു. 54 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയ തസ്മിന്‍ ബ്രിറ്റ്‌സ് ആണ് അനായാസ ജയത്തിലേക്ക് സൗത്ത് ആഫ്രിക്കയെ എത്തിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്