Sports

11 സെക്കന്റില്‍ 100 മീറ്റര്‍, മധ്യപ്രദേശിന്റെ ഉസൈന്‍ ബോള്‍ട്ട്, ആളെ കണ്ടെത്തി പരിശീലനം ഏര്‍പ്പാടാക്കി കേന്ദ്ര മന്ത്രി

മധ്യപ്രദേശില്‍ നിന്നുമുള്ള രമേശ്വര്‍ സിങ് എന്നയാളുടെ ഓട്ടപ്പാച്ചില്‍ സമൂഹമാധ്യമങ്ങളല്‍ വൈറലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാലില്‍ ബൂട്ട്‌സില്ല, ഗ്രാമത്തിലെ ഏതോ റോഡിലൂടെ ഓടുകയാണ്. ഓടുകയെന്ന് പറഞ്ഞാല്‍ പോര, പറക്കുകയാണ്...11 സെക്കന്‍ഡ് കൊണ്ട് 100 മീറ്റര്‍. മധ്യപ്രദേശില്‍ നിന്നുമുള്ള ഈ ഓട്ടക്കാരനെ നോക്കിക്കോളാമെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിന്റെ ഉറപ്പും. 

മധ്യപ്രദേശില്‍ നിന്നുമുള്ള രമേശ്വര്‍ സിങ് എന്നയാളുടെ ഓട്ടപ്പാച്ചില്‍ സമൂഹമാധ്യമങ്ങളല്‍ വൈറലായിരുന്നു. ബിജെപി നേതാവായ ശിവരാജ് സിങ് ചൗഹാനാണ് ഇയാളെ കേന്ദ്ര കായിക മന്ത്രിയുടെ ശ്രദ്ധയിലേക്ക് എത്തിച്ചത്. ട്വിറ്ററിലൂടെ ചൗഹാന്‍ ഈ ഓട്ടക്കാരന്റെ വീഡിയോ ട്വീറ്റ് ചെയ്തു. 

അവസരവും വേണ്ട പ്ലാറ്റ്‌ഫോമും ഒരുക്കി നല്‍കിയാല്‍ ചരിത്രം രചിക്കും ഇവരെന്നാണ് ചൗഹാന്‍ പറഞ്ഞത്. കേന്ദ്ര കായിക മന്ത്രിയേയും ചൗഹാന്‍ ടാഗ് ചെയ്തിരുന്നു. പിന്നാലെ കിരണ്‍ റിജിജുവിന്റെ ട്വീറ്റെത്തി. ആരെങ്കിലും ഈ ഓട്ടക്കാരനെ എന്റെ അടുത്തെത്തിക്കു. ഞാന്‍ ഇയാള്‍ക്ക് പരിശീലനത്തിനുള്ള സൗകര്യമൊരുക്കാം എന്ന് അദ്ദേഹം വ്യക്തമാക്കി. തൊട്ടുപിന്നാലെ തന്നെ ആളെ തിരിച്ചറിഞ്ഞു. സായ് ബോപ്പാലിലായിരിക്കും യുവാവിന് ഇനി പരിശീലനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

SCROLL FOR NEXT