Sports

11കാരനൊപ്പം ബീച്ചില്‍ ഫുട്‌ബോള്‍ കളിച്ച് മെസി; ഏറ്റെടുത്ത് ആരാധകര്‍; വീഡിയോ വൈറല്‍

കരീബിയന്‍ ദ്വീപായ ആന്റിഗ്വയിലെ ജംബി ബേ ബീച്ചില്‍ കുടുംബത്തിനൊപ്പമാണ് മെസിയുടെ ആഘോഷം

സമകാലിക മലയാളം ഡെസ്ക്

ആന്റിഗ്വ: പുതിയ സീസണ്‍ തുടങ്ങാനിരിക്കെ ബാഴ്‌സലോണയുടെ അര്‍ജന്റീന നായകന്‍ ലയണല്‍ മെസി അവധി ആഘോഷത്തിലാണ്. കരീബിയന്‍ ദ്വീപായ ആന്റിഗ്വയിലെ ജംബി ബേ ബീച്ചില്‍ കുടുംബത്തിനൊപ്പമാണ് മെസിയുടെ ആഘോഷം. 

അവധി ആഘോഷത്തിനിടെ കടല്‍ത്തീരത്ത് കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന മെസിയുടെ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. മെക്കന്‍സി ഒ നെല്‍ എന്ന 11 വയസുകാരനും മെസിയുടെ മൂത്ത മകന്‍ തിയാഗോയടകമുള്ള കുട്ടികളുമാണ് മെസിക്കൊപ്പം പന്ത് തട്ടിയത്.  

മെക്കന്‍സി ഒറ്റയ്ക്ക് മണലില്‍ പന്ത് തട്ടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മെസിയുടെ പിതാവ് ജോര്‍ജാണ് മെസിക്കും മൂത്ത മകന്‍ തിയാഗോയ്ക്കുമൊപ്പം ഫുട്‌ബോള്‍ കളിക്കാന്‍ മെക്കന്‍സിയെ ക്ഷണിച്ചത്. ഇതോടെയാണ് താരത്തിന് ഇതിഹസത്തിനൊപ്പം പന്ത് തട്ടാന്‍ അവസരം ലഭിച്ചത്. 45 മിനുട്ടോളം മെസിയും കുട്ടികളും ബീച്ചില്‍ ഫുട്‌ബോള്‍ കളിച്ചു. 

മെസിക്കൊപ്പം പന്ത് തട്ടാന്‍ സാധിച്ചത് അവിശ്വസനീയ അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ തിയാഗോയും മനോഹരമായി തന്നെ കളിക്കുന്നുണ്ട്. മെക്കന്‍സി പറഞ്ഞു. 

മെസി ഇംഗ്ലീഷ് സംസാരിക്കില്ല. അതിനാല്‍ തന്നെ ഇരുവരും പറയുന്നത് പരസ്പരം മനസിലാക്കാന്‍ സാധിച്ചില്ല. ഇതോടെ മെസിയുടെ ഭാര്യ അന്റോണല്ല റൊക്കുസോ പരിഭാഷക ആയതോടെ മെസിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുള്ള അവസരവും 11കാരന് ലഭിച്ചു. 

തങ്ങള്‍ കടലില്‍ നീന്തിയതായും അദ്ദേഹത്തിനൊപ്പം ചെറു ബോട്ടില്‍ സഞ്ചരിച്ചതായും 11കാരന്‍ പറഞ്ഞു. അദ്ദേഹം തന്നെ തോളെത്തെടുത്തു. മകന്‍ തിയാഗോയ്‌ക്കൊപ്പം മറ്റും കുട്ടികളും ചേര്‍ന്ന് ഫുട്‌ബോളടക്കമുള്ള കളികളില്‍ ഏര്‍പ്പെടാന്‍ അദ്ദേഹത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല മെക്കന്‍സി കൂട്ടിച്ചേര്‍ത്തു. 

സംഭവത്തിന്റെ വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്. സംഭവം ആരാധകരും ഏറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

SCROLL FOR NEXT