ഫയല്‍ ചിത്രം 
Sports

122 പന്തില്‍ ഡബിള്‍ സെഞ്ചുറി; തകര്‍ത്തടിച്ച് സൂര്യകുമാര്‍ യാദവ്‌

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരക്കായി ഇരട്ട ശതകത്തോടെ തയ്യാറെടുത്ത് സൂര്യകുമാര്‍ യാദവ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരക്കായി ഇരട്ട ശതകത്തോടെ തയ്യാറെടുത്ത് സൂര്യകുമാര്‍ യാദവ്. തന്റെ ക്ലബിന് വേണ്ടി ഇറങ്ങിയ സൂര്യകുമാര്‍ 122 പന്തില്‍ നിന്ന് 200 റണ്‍സ് കണ്ടെത്തി. 

159 പന്തില്‍ നിന്ന് 249 റണ്‍സ് എടുത്താണ് സൂര്യകുമാര്‍ യാദവ് മടങ്ങിയത്. 37 ഫോറും അഞ്ച് സിക്‌സും സൂര്യകുമാറിന്റെ ബാറ്റില്‍ നിന്ന് വന്നു. പൊലീസ് ഷീല്‍ഡ് ഫൈനലില്‍ തന്റെ ക്ലബായ പാര്‍സീ ജിംഖാനയ്ക്ക് വേണ്ടിയാണ് സൂര്യകുമാറിന്റെ തകര്‍പ്പന്‍ ബാറ്റിങ് വന്നത്. 

സഹതാരങ്ങള്‍ കയ്യടിച്ചപ്പോള്‍ മാത്രമാണ് ഇരട്ട ശതകമായെന്ന് ഞാന്‍ അറിഞ്ഞത്

സൂര്യകുമാറിന്റെ ഇരട്ട ശതകത്തിന്റെ ബലത്തില്‍ ആദ്യ ദിനം തന്നെ പാര്‍സീ ജിംഖാന 524 റണ്‍സ് കണ്ടെത്തി. ഉച്ചഭക്ഷണത്തിന് ശേഷം വന്നപ്പോള്‍ ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. എന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ ശ്രമിച്ചു. ഗ്രൗണ്ട് ചെറുതായിരുന്നതിനാല്‍ ഗ്യാപ്പ് കണ്ടെത്താനായതോടെ ബൗണ്ടറി നേടുക എഴുപ്പമായി. സഹതാരങ്ങള്‍ കയ്യടിച്ചപ്പോള്‍ മാത്രമാണ് ഇരട്ട ശതകമായെന്ന് ഞാന്‍ അറിഞ്ഞത്, സൂര്യകുമാര്‍ യാദവ് പറയുന്നു. 

വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് മുംബൈ നോക്കൗട്ട് ഘട്ടത്തില്‍ പുറത്തായിരുന്നു. വിജയ് ഹസാരെയില്‍ വലിയ മികവ് കാണിക്കാന്‍ സൂര്യകുമാറിന് കഴിഞ്ഞിരുന്നില്ല. 14,8,49,4 എന്നതാണ് സൂര്യകുമാറിന്റെ വിജയ് ഹസാരെയിലെ സ്‌കോര്‍. ന്യൂസിലാന്‍ഡിന് എതിരായ ടി20യിലും സൂര്യകുമാറിന് സ്‌കോര്‍ ഉയര്‍ത്താനായില്ല. 1,0 റണ്‍സിന് സൂര്യകുമാര്‍ പുറത്തായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ, വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

ന്യൂനപക്ഷ ഏകീകരണം ഇല്ല; എല്‍ഡിഎഫിന് മൂന്നാമൂഴം ലഭിക്കുമെന്ന് സിപിഎം പിബി വിലയിരുത്തല്‍

ബിഹാറില്‍ ഇനി ബിജെപി ഭരണം; സമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ഇന്ന്

ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി; പ്രതിരോധ കരാറുകളില്‍ നിന്ന് ഇറ്റലി പിന്മാറി

Today's Rashi Phalam April 15 |പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക കാര്യ ങ്ങളിൽ ശ്രദ്ധ പുലർത്തണം

SCROLL FOR NEXT