മോട്ടേര പിങ്ക് ബോള്‍ ടെസ്റ്റില്‍ അശ്വിനും ശുഭ്മാന്‍ ഗില്ലും/ഫോട്ടോ: പിടിഐ 
Sports

ആദ്യ ദിനം 13 വിക്കറ്റ്, മൊട്ടേരയിലെ പിങ്ക് ബോള്‍ ടെസ്റ്റ് റെക്കോര്‍ഡ് ബുക്കില്‍ 

മൊട്ടേരയില്‍ ആദ്യ ദിനം 13 വിക്കറ്റ് വീണപ്പോള്‍ ഇരു ടീമും ചേര്‍ന്ന് സ്‌കോര്‍ ചെയ്തത് 211 റണ്‍സ് ആണ്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: മൊട്ടേരയില്‍ ആദ്യ ദിനത്തില്‍ തന്നെ റെക്കോര്‍ഡിട്ട് പിങ്ക് ബോള്‍ ടെസ്റ്റ്. പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇത് നാലാം വട്ടമാണ് ആദ്യ ദിനം 13 വിക്കറ്റുകള്‍ വീഴുന്നത്. എന്നാല്‍ ഏറ്റവും കുറവ് റണ്‍സ് സ്‌കോര്‍ ചെയ്യുകയും, 13 വിക്കറ്റ് വീഴ്കയും ചെയ്തതോടെ റെക്കോര്‍ഡ് ബുക്കില്‍ ഒന്നാമതേക്ക് മൊട്ടേരയിലെ പിങ്ക് ബോള്‍ ടെസ്റ്റ് എത്തി. 

മൊട്ടേരയില്‍ ആദ്യ ദിനം 13 വിക്കറ്റ് വീണപ്പോള്‍ ഇരു ടീമും ചേര്‍ന്ന് സ്‌കോര്‍ ചെയ്തത് 211 റണ്‍സ് ആണ്. 2018ല്‍ അക് ലാന്‍ഡില്‍ ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് പിങ്ക് ബോള്‍ പോരിലും ആദ്യ ദിനം 13 വിക്കറ്റ് വീണിരുന്നു. അന്ന് ആദ്യ ദിനം 233 റണ്‍സ് ആണ് ആദ്യ ദിനം സ്‌കോര്‍ ചെയ്തത്. 

ഈഡന്‍ ഗാര്‍ഡനില്‍ 2019ല്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ 13 വിക്കറ്റ് ആദ്യ ദിനം വീണപ്പോള്‍ ഇന്ത്യയും ബംഗ്ലാദേശും ചേര്‍ന്ന് സ്‌കോര്‍ ചെയ്തത് 280 റണ്‍സ്. മൊട്ടേരയില്‍ ആദ്യ ദിനം 112 റണ്‍സിനാണ് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയത്. പിന്നാലെ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ആദ്യ ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടമായി. 99 റണ്‍സിനാണ് ഇന്ത്യ ആദ്യ ദിനം അവസാനിപ്പിച്ചത്. 

ആറ് വിക്കറ്റ് വീഴ്ത്തിയ അക്‌സര്‍ പട്ടേലാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിനെ കടപുഴക്കിയത്. 21.4 ഓവറില്‍ 38 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു അക്‌സര്‍ പട്ടേലിന്റെ സ്‌പെല്‍. അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Explainer|എന്താണ് സുഹൈലിനെ പാര്‍പ്പിച്ച ബോസ്റ്റല്‍ സ്‌കൂള്‍? ജയിലുമായുള്ള വ്യത്യാസം എന്ത്?

പ്രതിശ്രുത വധുവിനെ പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി

നടത്തത്തിനൊരു ലളിതമായ പരിഹാരം; മഴയും വെയിലും പേപ്പട്ടി ശല്യവും വാഹനങ്ങളുമൊന്നും പ്രശ്‌നമാകില്ല!

വരുന്നു തുലാവര്‍ഷം, വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിയറയുടെ പ്ലാറ്റ്‌ഫോം; പുതിയ ജീപ്പ് എസ് യുവി വരുന്നു, ടാറ്റയുമായി പങ്കാളിത്തം, ലോഞ്ച് 2028ല്‍