Sports

13 വര്‍ഷങ്ങള്‍!എത്ര വേഗം സമയം കടന്നുപോവുന്നുവെന്ന് യുവി; ബ്രോഡിന്റെ തകര്‍പ്പന്‍ മറുപടി 

കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങളില്‍ ഒന്നിന്റെ ഓര്‍മ പങ്കുവെച്ച് യുവി സമൂഹമാധ്യമങ്ങളിലെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ഓവറിലെ ആറ് പന്തും സിക്‌സ് പറത്തി ക്രിക്കറ്റ് ലോകത്തെ യുവരാജ് സിങ് ത്രില്ലടിപ്പിച്ചിട്ട് 13 വര്‍ഷം. കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങളില്‍ ഒന്നിന്റെ ഓര്‍മ പങ്കുവെച്ച് യുവി സമൂഹമാധ്യമങ്ങളിലെത്തി. 

13 വര്‍ഷങ്ങള്‍! എങ്ങനെയാണ് സമയം കടന്ന് പോയത്...യുവി ട്വിറ്ററില്‍ കുറിച്ചു.ഇതിന് മറുപടിയുമായി അന്നത്തെ ഇര സ്റ്റുവര്‍ട്ട് ബ്രോഡുമെത്തി. അന്ന് രാത്രി ക്രിക്കറ്റ് ബോള്‍ പറന്നതിലും പതിയെയാണ് സമയം കടന്ന് പോയത് എന്നായിരുന്നു ബ്രോഡിന്റെ മറുപടി. 

ബോളുവുഡ് സിനിമയിലെ ഡയലോഗ് കടമെടുത്തായിരുന്നു ഗൗതം ഗംഭീര്‍ യുവിക്ക് മറുപടി നല്‍കിയത്. ആ റെക്കോര്‍ഡ് എനിക്ക് നല്‍കൂ താക്കൂര്‍ എന്നായിരുന്നു അത്. ലെജന്‍ഡറി എന്നാണ് ക്രിസ് ഗെയ്ല്‍ കമന്റ് ചെയ്തത്. കുല്‍ദീപ് യാദവ്, മുനാഫ് പട്ടേല്‍, ലെഗ് സ്പിന്നര്‍ രാഹുല്‍ ശര്‍മ എന്നിവരും യുവിക്ക് മറുപടിയുമായി എത്തിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു