വിഡിയോ സ്ക്രീൻഷോട്ട് 
Sports

'ഒറ്റ ഫ്രെയിമില്‍... 146 സെഞ്ച്വറികള്‍!'- ക്രിക്കറ്റ് ഡോണിനെ കിങ് കണ്ടപ്പോൾ (വീഡിയോ)

പോണ്ടിങിനൊപ്പം അദ്ദേഹത്തിന്റെ മകനുമുണ്ടായിരുന്നു. മകനോടും കോഹ്‌ലി കുശലം പറയുന്നത് വീഡിയോയില്‍ കാണാം

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം നാളെ നടക്കാനിരിക്കെ ബാറ്റിങിലെ രണ്ട് ഇതിഹാസങ്ങളുടെ കൂടിക്കാഴ്ച ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി. മുന്‍ ഓസീസ് ക്യാപ്റ്റനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങും ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുമാണ് കണ്ടുമുട്ടിയത്. ഇതിന്റെ വീഡിയോയാണ് വൈറലായത്. 

പോണ്ടിങിനൊപ്പം അദ്ദേഹത്തിന്റെ മകനുമുണ്ടായിരുന്നു. മകനോടും കോഹ്‌ലി കുശലം പറയുന്നത് വീഡിയോയില്‍ കാണാം. 

സാമൂഹിക മാധ്യമങ്ങളില്‍ ഇരുവരും തമ്മിലുള്ള കണ്ടുമുട്ടലിന് പല വിശേഷണങ്ങളാണ് ആരാധകര്‍ നല്‍കുന്നത്. ഒറ്റ ഫ്രെയിമില്‍ 146 സെഞ്ച്വറികള്‍ എന്നായിരുന്നു ഒരാള്‍ നല്‍കിയ കമന്റ്. 

ക്രിക്കറ്റ് ഡോണിനെ കിങ് കണ്ടുമുട്ടിയപ്പോള്‍ എന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. ഒറ്റ ഫ്രെയിമില്‍ മാസ്റ്റര്‍ ഓഫ് കവര്‍ ഡ്രവും പുള്‍ ഷോട്ടും ഞാന്‍ കാണുന്നു എന്നായിരുന്നു മറ്റൊരു കമന്റ്. 

ഐപിഎല്ലില്‍ ഇന്നുവരെ കിരീടം നേടാത്ത രണ്ട് ടീമുകലാണ് ആര്‍സിബിയും ഡല്‍ഹിയും. നിലവിലെ സീസണിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റേയും ഡല്‍ഹി ക്യാപിറ്റല്‍സിന്റേയും നില പരുങ്ങലിലാണ്. ഡല്‍ഹി നാലില്‍ നാല് കളികളും തോറ്റപ്പോള്‍ ആര്‍സിബി മൂന്നില്‍ രണ്ട് മത്സരങ്ങളും തോറ്റ് നില്‍ക്കുന്നു. ഡല്‍ഹി ആദ്യ ജയം തേടുമ്പോള്‍ വിജയ വഴിയില്‍ തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് ആര്‍സിബി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'