ബെന്‍ സ്റ്റോക്ക്‌സ്, ബെയര്‍സ്‌റ്റോ/ഫോട്ടോ: എഎഫ്പി 
Sports

16 ഓവറില്‍ 160 റണ്‍സ്; ചരിത്രമെഴുതിയ ചെയ്‌സ്; റെഡ് ബോളില്‍ ഇംഗ്ലണ്ടിന്റെ ഉയിര്‍പ്പ്

ന്യൂസിലന്‍ഡിന് എതിരായ പരമ്പരക്ക് മുന്‍പ് 17 ടെസ്റ്റാണ് ഇംഗ്ലണ്ട് കളിച്ചത്. എന്നാല്‍ ജയിച്ചത് ഒരെണ്ണത്തില്‍ മാത്രം

സമകാലിക മലയാളം ഡെസ്ക്

നോട്ടിങ്ഹാം: ന്യൂസിലന്‍ഡിന് എതിരായ പരമ്പരക്ക് മുന്‍പ് 17 ടെസ്റ്റാണ് ഇംഗ്ലണ്ട് കളിച്ചത്. എന്നാല്‍ ജയിച്ചത് ഒരെണ്ണത്തില്‍ മാത്രം. ആഷസില്‍ ഓസീസ് മണ്ണില്‍ നിന്ന് നാണംകെട്ട മടക്കം. ക്യാപ്റ്റനേയും മാറ്റി കോച്ചിങ് സ്റ്റാഫിലും അഴിച്ച് പണി നടത്തി എത്തിയത് വെറുതെയായില്ല. ബെന്‍ സ്റ്റോക്ക്‌സ് ക്യാപ്റ്റന്‍സിയും മക്കല്ലം പരിശീലക സ്ഥാനവും ഏറ്റെടുത്ത ആദ്യ ടെസ്റ്റ് പരമ്പരയില്‍ തന്നെ ജയം...അതും ഒന്നൊന്നര ജയം. 

അവസാന സെഷനില്‍ കണ്ടെത്തേണ്ടിയിരുന്നത് 160 റണ്‍സ്

ന്യൂസിലന്‍ഡിന് എതിരെ അവസാന ദിനം 16 ഓവറില്‍ 160 റണ്‍സ് ആണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന റണ്‍ ചെയ്‌സ്. 299 റണ്‍സ് ആണ് വിജയ ലക്ഷ്യമായി ഇംഗ്ലണ്ടിന്റെ മുന്‍പില്‍ അഞ്ചാം ദിനം എത്തിയത്. ഇവിടെ 93-4 എന്ന നിലയിലേക്ക് വീണിട്ടും സമനിലയ്ക്കായി ബാറ്റ് വീശാന്‍ ഇംഗ്ലണ്ട് തയ്യാറായില്ല. 

92 പന്തില്‍ നിന്ന് 136 റണ്‍സ് ആണ് ബെയര്‍‌സ്റ്റോ അടിച്ചെടുത്തത്. 14 ഫോറും ഏഴ് സിക്‌സും ബെയര്‍സ്‌റ്റോയുടെ ബാറ്റില്‍ നിന്ന് പറന്നു. ഇംഗ്ലണ്ട് താരത്തിന്റെ ടെസ്റ്റിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിയാണ് ഇത്. 70 പന്തില്‍ നിന്ന് ക്യാപ്റ്റന്‍ സ്റ്റോക്ക്‌സും ബെയര്‍‌സ്റ്റോയ്‌ക്കൊപ്പം കട്ടയ്ക്ക് നിന്നു. 

10 ഫോറും നാല് സിക്‌സും സഹിതം ഇംഗ്ലണ്ട് വിജയ ലക്ഷ്യം മറികടക്കുന്നത് വരെ താന്‍ ക്രീസിലുണ്ടെന്ന് ബെന്‍ സ്‌റ്റോക്ക്‌സ് ഉറപ്പിച്ചു. 250 റണ്‍സ് എങ്കിലും സ്‌കോര്‍ ചെയ്ത ടെസ്റ്റുകളില്‍ വെച്ച് ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ കണ്ട ടെസ്റ്റും ഇതായി. 24 സിക്‌സും ഉള്‍പ്പെടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT