ElV-cHvU8AIep9x 
Sports

വെടിക്കെട്ട് ഇന്നിങ്‌സുമായി സണ്‍റൈസേഴ്‌സ്; ഡല്‍ഹിക്ക് വിജയലക്ഷ്യം 220

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റിങ്

സമകാലിക മലയാളം ഡെസ്ക്


ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റിങ്. നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരബാദ് 219 റണ്‍സ് എടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ ഹൈദരബാദിന് കഴിഞ്ഞഇല്ല. മനീഷ് പാണ്ഡെ 31 പന്തില്‍നിന്ന് 44 റണ്‍സെടുത്തു. വില്യംസണ്‍ 10 പന്തില്‍ നിന്നും പതിനൊന്ന് റണ്‍സെടുത്തു

വൃദ്ധിമാന്‍ സാഹയും ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും തകര്‍ത്തടിച്ചതോടെയാണ് സണ്‍റൈസേഴ്‌സ് അതിവേഗം നൂറ് കടന്നത്. വാര്‍ണര്‍ പോയതിന് പിന്നാലെ തീപിടിച്ചതുപോലെയായിരുന്ന സാഹയുടെ ബാറ്റിങ്. 45 പന്തില്‍ നിന്ന് 87 റണ്‍സ് എടുത്താണ് സാഹ മടങ്ങിയത്. സാഹമടങ്ങുമ്പോള്‍ 13 ഓവറില്‍ ടീം 150 റണ്‍സ് എടുത്തിരുന്നു.   ഓവറിലാണ് ടീം 200 കടന്നത്.

ജോണി ബെയര്‍സ്റ്റോയ്ക്ക് പകരം ഡേവിഡ് വാര്‍ണര്‍ക്കൊപ്പം വൃദ്ധിമാന്‍ സാഹയാണ് ഓപ്പണറായി ഇറങ്ങിയത്. കിട്ടിയ അവസരം സാഹ നന്നായി ഉപയോഗപ്പെടുത്തി. വാര്‍ണര്‍ക്കൊപ്പം തകര്‍പ്പന്‍ തുടക്കമാണ് സണ്‍റൈസേഴ്സിനുവേണ്ടി സാഹ നല്‍കിയത്. ഇരുവരും ചേര്‍ന്ന് 4.4 ഓവറില്‍ സ്‌കോര്‍ 50 കടത്തി. പിന്നാലെ 25 പന്തുകളില്‍ നിന്നും വാര്‍ണര്‍ അര്‍ധസെഞ്ചുറി നേടി. പിറന്നാള്‍ ദിനത്തില്‍ നേടിയ ഈ നേട്ടം വാര്‍ണര്‍ക്ക് ഇരട്ടിമധുരമായി. പവര്‍പ്ലേയ്ക്കുള്ളില്‍ വാര്‍ണര്‍ നേടുന്ന ആറാമത്തെ അര്‍ധസെഞ്ചുറിയാണിത്. 

പിന്നാലെ ഇരുവരും ചേര്‍ന്ന് പവര്‍പ്ലേയില്‍ 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഈ സീസണില്‍ ഒരു ടീം പവര്‍പ്ലേയില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ന് സണ്‍റൈസേഴ്സ് നേടിയത്. 8.4 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. ഈ സീസണില്‍ ആദ്യ വിക്കറ്റില്‍ നേടുന്ന അതിവേഗ സെഞ്ചുറി കൂട്ടുകെട്ട് എന്ന റെക്കോഡ് സാഹയും വാര്‍ണറും സ്വന്തമാക്കി. 

എന്നാല്‍ സ്‌കോര്‍ 107-ല്‍ നില്‍ക്കെ അശ്വിന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 33 പന്തുകളില്‍ നിന്നും 66 റണ്‍സെടുത്ത വാര്‍ണറെ മടക്കിയാണ് അശ്വിന്‍ ഡല്‍ഹിയ്ക്ക് ആശ്വാസം നല്‍കിയത്.

മൂന്ന് മാറ്റങ്ങളുമായാണ് ഹൈദരബാദ് ഇറങ്ങിയത്. ജോണി ബെയര്‍സ്റ്റോയ്ക്ക് പകരം കെയന്‍ വില്യംസണും പ്രിയം ഗാര്‍ഗിന് പകരം വൃദ്ധിമാന്‍ സാഹയും ഖലീല്‍ അഹമ്മദിന് പകരം ഷഹബാസ് നദീമും ഇന്ന് കളിക്കാനിറങ്ങും. ഡല്‍ഹി ടീമില്‍ മാറ്റമില്ല.

പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ സണ്‍റൈസേഴ്‌സിന് ഇന്ന് ജയിച്ചേ മതിയാകൂ. ഇതുവരെ 11 മത്സരങ്ങളില്‍ നിന്നും നാല് ജയങ്ങള്‍ മാത്രമാണ് സണ്‍റൈസേഴ്‌സിന് നേടാനായത്. എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ഡല്‍ഹിയ്ക്ക് പ്ലേ ഓഫ് ഏകദേശം ഉറപ്പിക്കാം. ഇരുടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോള്‍ സണ്‍റൈസേഴ്‌സ് ഡല്‍ഹിയെ 15 റണ്‍സിന് കീഴടക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT