ജോർജ് ഈസ്റ്റ്ഹാം എക്സ്
Sports

1966ല്‍ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് താരം; ജോര്‍ജ് ഈസ്റ്റ്ഹാം ഓർമയായി

മരണം 88ാം വയസില്‍

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഒരേയൊരു ലോകകപ്പ് ഫുട്‌ബോള്‍ കിരീട നേട്ടത്തില്‍ പങ്കാളിയായ ജോര്‍ജ് ഈസ്റ്റ്ഹാം അന്തരിച്ചു. 88ാം വയസിലാണ് അന്ത്യം. കളിക്കാരനായും പിന്നീട് ഫുട്‌ബോള്‍ താരങ്ങളുടെ അവകാശങ്ങള്‍ക്കായി എക്കാലവും പോരാടുകയും ചെയ്ത താരമായിരുന്നു ജോര്‍ജ് ഈസ്റ്റ്ഹാം. അദ്ദേഹത്തിന്റെ ക്ലബായിരുന്ന സ്‌റ്റോക് സിറ്റിയാണ് മരണം സ്ഥിരീകരിച്ചത്.

1966ല്‍ ലോകകപ്പ് നേടിയ ടീമില്‍ മധ്യനിര താരമായും ആവശ്യമെങ്കില്‍ മുന്നേറ്റക്കാരനായും കളിച്ച താരമാണ് ജോര്‍ജ് ഈസ്റ്റ്ഹാം. ആഴ്‌സണല്‍, ന്യൂകാസില്‍ യുനൈറ്റഡ്, സ്‌റ്റോക് സിറ്റി ടീമുകള്‍ക്കായും അദ്ദേഹം പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിച്ചു. ഇംഗ്ലണ്ടിനായി 19 മത്സരങ്ങളാണ് അദ്ദേഹം കളത്തിലിറങ്ങിയത്. അതില്‍ ലോകകപ്പ് വിജയവും ഉള്‍പ്പെടുന്നു.

1972ല്‍ സ്റ്റോക് സിറ്റിക്ക് അവരുടെ ചരിത്രത്തിലെ ആദ്യ മേജര്‍ കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി കളിച്ചത് ജോര്‍ജ് ഈസ്റ്റ്‌ഹോമാണ്. ഫൈനലില്‍ ചെല്‍സിക്കെതിരെ താരം നേടിയ ഗോളാണ് സ്‌റ്റോക് സിറ്റിക്ക് ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം സമ്മാനിച്ചത്. അവരുടെ ആദ്യ മേജര്‍ കിരീടവുമായിരുന്നു അന്ന് നേടിയത്. ഇംഗ്ലീഷ് ഫുട്‌ബോളില്‍ അന്നുവരെയുണ്ടായിരുന്ന താര കൈമാറ്റ നിയമങ്ങളില്‍ സമൂഹ മാറ്റം കൊണ്ടു വരുന്നതില്‍ 80കളില്‍ ശ്രദ്ധേയ നീക്കം നടത്തിയത് ഈസ്റ്റ്ഹാമിനെ ശ്രദ്ധേയനാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിസ്മയമല്ല, കേരളം നേടിയ വികസനത്തിന്റെ വിനാശം'; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ പിണറായി

വേല്‍മുരുകന്‍ 'റിയല്‍ ലൈഫ് സിങ്കം'; വിളിച്ചുവരുത്തി അഭിനന്ദിച്ച് വിജയ്; സ്വന്തം സുരക്ഷ ഉറപ്പാക്കണമെന്ന് ഉപദേശം

പാകിസ്ഥാന്‍ വ്യോമപാതക്ക് പകരം ബദല്‍പാതകള്‍ തേടി ഇന്ത്യ; ചൈനയുമായി ചര്‍ച്ച, റിപ്പോര്‍ട്ട്

ജമ്മുവില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് സൈനികര്‍ കൊല്ലപ്പെട്ടു; അന്വേഷണം

ദുബൈയില്‍നിന്നെത്തി, തിരുവനന്തപുരത്ത് ദമ്പതികളെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നു