ഫോട്ടോ: ട്വിറ്റർ 
Sports

ഒരു സീസണില്‍ 2 ഹാട്രിക് അസിസ്റ്റുകള്‍, റെക്കോര്‍ഡിട്ടതോടെ മെസിക്ക്‌ കയ്യടിച്ച് ആരാധകര്‍

6-1നാണ് പിഎസ്ജിയുടെ ജയം. ഇവിടെ ഗോള്‍ വല കുലുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഹാട്രിക് അസിസ്‌റ്റോടെ നിറയുകയാണ് മെസി.

Author : സമകാലിക മലയാളം ഡെസ്ക്

പാരീസ്: ചാമ്പ്യന്‍സ് ലീഗില്‍ ടീമിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കാതിരുന്നതോടെ രൂക്ഷ വിമര്‍ശനമാണ് മെസിക്ക് നേരിട്ടത്. എന്നാല്‍ ലീഗ് വണ്ണില്‍ പിഎസ്ജിയുടെ ക്ലെര്‍മോന്റ് ഫൂട്ടിനെതിരായ ജയത്തോടെ മെസിയെ പ്രശംസയില്‍ മൂടുകയാണ് പിഎസ്ജി ആരാധകര്‍. 

6-1നാണ് പിഎസ്ജിയുടെ ജയം. ഇവിടെ ഗോള്‍ വല കുലുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഹാട്രിക് അസിസ്‌റ്റോടെ നിറയുകയാണ് മെസി. നെയ്മറും എംബാപ്പെയും ഹാട്രിക് നേടിയപ്പോള്‍ മൂന്ന് അസിസ്റ്റ് ആണ് മെസിയില്‍ നിന്ന് വന്നത്. 

നേരത്തെ ചാമ്പ്യന്‍സ് ലീഗില്‍ 3-2 എന്ന ഗോള്‍ ശരാശരിയിലാണ് അവസാന 16ല്‍ റയലിനോട് തോറ്റ് പിഎസ്ജി മടങ്ങിയത്. ലീഗ് വണ്ണില്‍ ഒരു സീസണില്‍ രണ്ട് ഹാട്രിക് അസിസ്റ്റ് നേടുന്ന ആദ്യ താരവുമായി മെസി മാറുന്നു. മെസിയുടെ കരിയറിലെ 6ാമത്തെ ഹാട്രിക് അസിസ്റ്റാണ് ഇത്. കരിയറിലെ 327ാമത്തെ അസിസ്റ്റും. 

പിഎസ്ജിയിലേക്ക് എത്തിയതിന് പിന്നാലെ ഗോള്‍ വല കുലുക്കാനാവാതെ വന്നതോടെ മെസിക്ക് നേരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു, 19 ലീഗ് വണ്‍ മത്സരങ്ങളില്‍ നിന്ന് 3 ഗോളും 11 അസിസ്റ്റുമാണ് മെസിയുടെ അക്കൗണ്ടിലുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി