'2015ല്‍ തിരികെ വന്ന് കപ്പടിച്ചു, ഇത്തവണ മുംബൈക്ക് അത് ആവര്‍ത്തിക്കാനാവില്ല'; കാരണങ്ങള്‍ ചൂണ്ടി ഇര്‍ഫാന്‍ പഠാന്‍

2015ല്‍ ആദ്യ നാല് കളിയും തോറ്റതിന് ശേഷമാണ് മുംബൈ കിരീടം ചൂടിയ കുതിപ്പ് നടത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: 2015ല്‍ സീസണിന്റെ തുടക്കത്തില്‍ നേരിട്ട തിരിച്ചടിയില്‍ നിന്ന് കരകയറി കിരീടത്തിലേക്ക് എത്തിയത് പോലെ ഇത്തവണ മുംബൈ ഇന്ത്യന്‍സിന് അത് ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. 2015ല്‍ ആദ്യ നാല് കളിയും തോറ്റതിന് ശേഷമാണ് മുംബൈ കിരീടം ചൂടിയ കുതിപ്പ് നടത്തിയത്. 

ഇതുപോലുള്ള സാഹചര്യങ്ങളില്‍ നിന്ന് തിരികെ വരേണ്ടത് എങ്ങനെ എന്ന് മുംബൈ ഇന്ത്യന്‍സിന് അറിയാം. മുന്‍പ് മുംബൈ ഇതുപോലെ ചെയ്തിട്ടുണ്ട്, 2014ലും 2015ലും. 2015ല്‍ ഇതുപോലൊരു സാഹചര്യത്തില്‍ നിന്ന് തിരിച്ചു വന്ന് കിരീടം നേടി. എന്നാല്‍ ഇത്തവണത്തെ ടീം അതില്‍ നിന്ന് വ്യത്യസ്തമാണ്, പഠാന്‍ പറയുന്നു. 

ബുമ്രയ്ക്ക് പിന്തുണ നല്‍കുന്ന ഒരു ബൗളര്‍ ടീമില്‍ ഇല്ല

ഈ വര്‍ഷം ബുമ്രയ്ക്ക് പിന്തുണ നല്‍കുന്ന ഒരു ബൗളര്‍ മുംബൈ ടീമില്‍ ഇല്ല. അതാണ് ക്യാപ്റ്റന്റെ പ്രധാന തലവേദന. തിലക് വര്‍മ മികവ് കാണിക്കുന്നതിലൂടെ മുംബൈയുടെ ബാറ്റിങ് നിര ശക്തമാണെന്ന തോന്നലുണ്ടാക്കുന്നു. എന്നാല്‍ അവരുടെ ബൗളിങ് നിര ദുര്‍ബലമാണ്. പ്രത്യേകിച്ച് പേസ് ആക്രമണം. 

മഹാരാഷ്ട്രയിലെ പിച്ചുകള്‍ ഫാസ്റ്റ് ബൗളര്‍മാരെ സഹായിക്കുന്നതാണ്. മുംബൈയുടെ സീമര്‍മാര്‍ അവരുടെ ജോലി ഭംഗിയായി ചെയ്താല്‍ മുരുഗന്‍ അശ്വിനും തന്റെ ഫിഗര്‍ മെച്ചപ്പെടുത്താനാവും എന്ന് പഠാന്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ,

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com