'ഞങ്ങളുടെ പക്കല്‍ നല്ല അമ്പയര്‍മാരുണ്ട്, വേണമെങ്കില്‍ തരാം'; ബിസിസിഐയെ ട്രോളി ഐസ്‌ലന്‍ഡ് ക്രിക്കറ്റ്

'പന്ത് എഡ്ജ് ചെയ്‌തോ, ബാറ്റിലാണോ പാഡിലാണോ ആദ്യം കൊണ്ടത് എന്നെല്ലാം ഓണ്‍ഫീല്‍ഡ് അമ്പയര്‍ക്ക് വ്യക്തമായി മനസിലാവണം എന്നില്ല'
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ബിസിസിഐയെ ട്രോളി ഐസ്‌ലന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍. മുംബൈ ഇന്ത്യന്‍സിന് എതിരായ കളിയില്‍ വിരാട് കോഹ്‌ലിയുടെ പുറത്താകലിലെ വിവാദ തീരുമാനം ചൂണ്ടിയാണ് പരിഹാസം.

പന്ത് എഡ്ജ് ചെയ്‌തോ, ബാറ്റിലാണോ പാഡിലാണോ ആദ്യം കൊണ്ടത് എന്നെല്ലാം ഓണ്‍ഫീല്‍ഡ് അമ്പയര്‍ക്ക് വ്യക്തമായി മനസിലാവണം എന്നില്ല. എന്നാല്‍ എല്ലാ ടിവി അമ്പയര്‍മാര്‍ക്കും ഇവിടെ ശരിയായ തീരുമാനം എടുക്കാനാവും. സ്ലോ മോഷന്‍ റീപ്ലേകളും അള്‍ട്രാ എഡ്ജ് പോലുള്ള ടെക്‌നോളജികളും അവര്‍ക്ക് പ്രയോജനപ്പെടുത്താം എന്നാണ് ഐസ് ലന്‍ഡ് ക്രിക്കറ്റിന്റെ ട്വീറ്റ്. 

പരിശീലനം ലഭിച്ച അമ്പയര്‍മാര്‍ പറന്നെത്താന്‍ തയ്യാറാണെന്നും ബിസിസിഐയോട് ഐസ്‌ലന്‍ഡ് ക്രിക്കറ്റ് ട്വീറ്റില്‍ പറയുന്നു. മുംബൈക്കെതിരായ കളിയില്‍ ഡെവാള്‍ഡ് ബ്രെവിസിന്റെ പുറത്താവല്‍ വിവാദമായിരുന്നു. കോഹ് ലിയുടെ ബാറ്റില്‍ ഉരസിയാണ് പന്ത് പാഡില്‍ തൊട്ടതെന്ന വാദമാണ് ശക്തം. 

ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചതോടെ കോഹ് ലി ഡിആര്‍എസ് എടുക്കുകയായിരുന്നു. എന്നാല്‍ ബാറ്റിലാണോ പാഡിലാണോ പന്ത് ആദ്യം തൊട്ടത് എന്ന് കണ്ടെത്താന്‍ വ്യക്തമായ തെളിവുകളില്ലാതെ വന്നതോടെ തേര്‍ഡ് അമ്പയര്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനൊപ്പം നിന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ,

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com