Sports

2011 ലോകകപ്പ് ഫൈനല്‍ ഇന്ത്യക്ക് ശ്രീലങ്ക വിറ്റത്, ആരോപണവുമായി ലങ്കന്‍ കായിക മന്ത്രി

1996ല്‍ ലങ്കക്ക് ലോക കിരീടം നേടിക്കൊടുത്ത നായകന്‍ അര്‍ജുനാ രണതുംഗയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: 2011 ലോകകപ്പ് ഫൈനല്‍ ഇന്ത്യക്ക് ശ്രീലങ്ക വിറ്റതാണെന്ന് ശ്രീലങ്കന്‍ മന്ത്രി. കായിക മന്ത്രിയായിരിക്കുന്ന സമയവും താന്‍ അങ്ങനെയാണ് വിശ്വസിച്ചിരുന്നത് എന്ന് മഹിന്ദനന്ദ അല്‍തുഗമാജേ പറഞ്ഞു. 

നേരത്തെ, 1996ല്‍ ലങ്കക്ക് ലോക കിരീടം നേടിക്കൊടുത്ത നായകന്‍ അര്‍ജുനാ രണതുംഗയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. 2011 ലോകകപ്പ് ഫൈനല്‍ നടക്കുന്ന സമയം മഹിന്ദനന്ദയായിരുന്നു ലങ്കയിലെ കായിക മന്ത്രി. 

2011ല്‍ നമ്മളായിരുന്നു ജയിക്കേണ്ടിയിരുന്നത്. എന്നാല്‍ നമ്മള്‍ നമ്മുടെ കയ്യില്‍ നിന്ന് കളി വിറ്റു. അതിനെ കുറിച്ച് ഇപ്പോള്‍ എനിക്ക് സംസാരിക്കാനാവും. കളിക്കാരെ ഞാന്‍ ഇതില്‍ ഉള്‍പ്പെടുത്തുന്നില്ല. എന്നാല്‍ ചില വിഭാഗങ്ങള്‍ ഇതിനായി പ്രവര്‍ത്തിച്ചു, മഹീന്ദനന്ദ ആരോപിച്ചു. 

2011ലെ ലോകകപ്പ് ഫൈനലിലെ തോല്‍വിയെ കുറിച്ച് അന്വേഷിക്കണം എന്ന് രണതുംഗയും പറഞ്ഞിരുന്നു. ഫൈനല്‍ നടക്കുന്ന സമയം കമന്റേറ്ററായി രണതുംഗയും ഉണ്ടായിരുന്നു. ഇതിനെ കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്താന്‍ എനിക്കാവില്ല. പക്ഷേ ഒരുനാള്‍ വെളിപ്പെടുത്തും. അന്വേഷണം നടത്തണം എന്നും രണതുംഗ പറഞ്ഞിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT