Sports

2018ല്‍ മോഡ്രിച്ചായിരുന്നു; 2019ല്‍ മോഡ്രിച്ചില്ല, നെയ്മറുമില്ല

2019ലെ ബാല്ലണ്‍ ഡി ഓറിനായുള്ള 30 അംഗ താരങ്ങളുടെ പട്ടിക ഇപ്പോള്‍ പുറത്തു വന്നു

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: 2018ലെ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിലേക്കുള്ള ക്രൊയേഷ്യന്‍ ടീമിന്റെ അത്ഭുത കുതിപ്പിന് ഇന്ധനം നല്‍കിയത് അവരുടെ നായകനും മധ്യനിര താരവുമായ ലൂക്ക മോഡ്രിച്ചായിരുന്നു. നിലവില്‍ ലോകത്തിലെ ഏറ്റവും ഭാവനാ സമ്പന്നനായ മധ്യനിര താരം ആരാണെന്ന ചോദ്യത്തിന് ഉത്തരവും മോഡ്രിച് തന്നെ എന്ന് പറയാം.

സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന്റെ മധ്യനിരയുടെ കടിഞ്ഞാണേന്തുന്നതും മോഡ്രിചാണ്. ലോകകപ്പിലെ ക്രൊയേഷ്യയുടെ മികച്ച പ്രകടനവും റയലിനെ 2018ല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ചതും ക്രൊയേഷ്യന്‍ നായകനെ തുണച്ചു. അതോടെ 2018ലെ ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം മോഡ്രിച് സ്വന്തമാക്കുകയും ചെയ്തു. നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു മെസിയും റൊണാള്‍ഡോയും അല്ലാത്ത ഒരു താരം ബാല്ലണ്‍ ഡി ഓര്‍ സ്വന്തമാക്കിയത്.

2019ലെ ബാല്ലണ്‍ ഡി ഓറിനായുള്ള 30 അംഗ താരങ്ങളുടെ പട്ടിക ഇപ്പോള്‍ പുറത്തു വന്നു. ഇത്തവണത്തെ 30അംഗ പട്ടികയില്‍ ഇടം കണ്ടെത്താന്‍ മോഡ്രിചിന് സാധിച്ചില്ല എന്നതാണ് ശ്രദ്ധേയം. ഒപ്പം തന്നെ പാരിസ് സെന്റ് ജെര്‍മെയ്‌നിന്റെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറുടെ പേരും പട്ടികയില്‍ ഇല്ല. പരുക്കും സസ്‌പെന്‍ഷനുമൊക്കെയാണ് നെയ്മര്‍ക്ക് തിരിച്ചടിയായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

കേരളത്തിന് മറ്റൊരു ബാങ്ക് കൂടി നഷ്ടമാകുമോ?, ഐഡിബിഐയില്‍ സിഎസ്ബി ലയിക്കുമോ?; ഓഹരി വിറ്റഴിക്കലില്‍ ഉയരുന്ന ചോദ്യങ്ങള്‍

കാർഷിക പൈതൃകത്തിന്റെ കാവൽക്കാരൻ, തീരാനഷ്ടം; ചെറുവയൽ രാമന്റെ വിയോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

ഹരിതവിപ്ലവത്തിന്റെ വഴിയേ പോയില്ല; നാടൻ നെല്ലിനങ്ങൾക്കായി ഒരു ജീവിതം

ക്രെയിനിൽ നിന്ന് കാർ തലകീഴായി മറിഞ്ഞ് വാനിലേക്ക് പതിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് നടൻ ഇമ്രാൻ ഹാഷ്മി