രോഹിത് ശർ‌മ്മയും ശുഭ്മൻ ​ഗില്ലും  എപി
Sports

ഇന്ത്യയും പാകിസ്ഥാനും ഓസ്‌ട്രേലിയയും ഒരേ ഗ്രൂപ്പില്‍, ജീവന്മരണ പോരാട്ടം; 2027 ലോകകപ്പ് ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്ക, സിംബാബ് വെ, നമീബിയ എന്നീ രാജ്യങ്ങളാണ് ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മുംബൈ: 2027 ഏകദിന ലോകകപ്പിന്റെ ഷെഡ്യൂള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. 14 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക. മൂന്നു ഘട്ട മത്സരങ്ങള്‍ നടക്കും. 12 വേദികളിലായി ആകെ 57 മത്സരങ്ങളാകും ടൂര്‍ണമെന്റില്‍ കളിക്കുക. ഓസ്‌ട്രേലിയയാണ് നിലവിലെ ചാംപ്യന്മാര്‍.

ദക്ഷിണാഫ്രിക്ക, സിംബാബ് വെ, നമീബിയ എന്നീ രാജ്യങ്ങളാണ് ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. എ ഗ്രൂപ്പിലാണ് ഇന്ത്യ ഇടംപിടിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സിംബാബ് വെ ടീമുകള്‍ ഇന്ത്യയുടെ ഗ്രൂപ്പിലാണ്. ഓസ്‌ട്രേലിയയാണ് നിലവിലെ ചാംപ്യന്മാര്‍.

ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകള്‍ ഗ്രൂപ്പ് ബിയിലാണ്. യോഗ്യതാ റൗണ്ടില്‍ 12, 13, 14 സ്ഥാനങ്ങളിലെത്തിയ ടീമുകളുടെ സൂപ്പര്‍ സീരീസ് മത്സരത്തോടെയാകും ടൂര്‍ണമെന്റ് ആരംഭിക്കുക. ഇതിലെ വിജയി അടുത്ത ഘട്ടത്തിലേക്ക് മുന്നേറും. ഒക്ടോബര്‍ 7 ന് ഇന്ത്യ- ഓസ്‌ട്രേലിയ മത്സരത്തോടെയാണ് രണ്ടാംഘട്ടം ആരംഭിക്കുക.

India, Pakistan, and Australia in the same group; 2027 ODI World Cup fixtures announced

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്ഷയായത് ഹനുമാന്‍ ചാലിസ, അങ്ങ് എന്റെ മാതൃകാ പുരുഷന്‍'; കോക്പിറ്റില്‍ സംഭവിച്ചത് മോദിയോട് വിവരിച്ച് പൈലറ്റ്

'വാഴ 2’ വിലെ 'കൂടെപ്പിറന്നോർ...' എന്ന ​ഗാനത്തിന് ശേഷം, ‘തീരാ തീരാ’യുമായി പാർവതീഷ് പ്രദീപ്

'ഇപ്പോള്‍ ഞാന്‍ സിപിഎമ്മിന് കൊള്ളാത്തവനായി; തോറ്റപ്പോള്‍ പിണറായിയെ ചവിട്ടിത്താഴ്ത്തി'

ബാലിയിലുണ്ടായ അപകടത്തില്‍ നുഷ്രത്ത് ബറൂച്ചയുടെ നട്ടെല്ലിന് പരുക്ക്; എയര്‍ ആംബുലന്‍സില്‍ മുംബൈയിലെത്തിക്കും

തൃശ്ശൂർ അക്വാറ്റിക് കോംപ്ലക്സിൽ സമരങ്ങളുടെ വേലിയേറ്റം: ബിജെപി മാർച്ചിന് നേരെ ജലപീരങ്കി; നീന്തൽ മത്സരങ്ങൾ നിർത്തിവെച്ചു