Sports

21 ഷോട്ട് റാലി, അവിടെ ഫെഡററെ നിഷ്പ്രഭനാക്കി സുമിത്, തകര്‍പ്പന്‍ കളി ഇങ്ങനെ

രണ്ടാം സെറ്റില്‍ പിന്നോട്ട് പോയെങ്കിലും ഫെഡറര്‍ക്കെതിരെ ഒരു പോയിന്റ് നേടാന്‍ സുമിത്തില്‍ നിന്ന് വന്ന പ്രകടനമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടിലേക്ക് എത്തി തന്നെ ഇന്ത്യന്‍ യുവതാരം സുമിത് നാഗല്‍ ആരാധകരുടെ ശ്രദ്ധ തന്നിലേക്കെത്തിച്ചു. സാക്ഷാല്‍ റോജര്‍ ഫെഡററെ ആദ്യ സെറ്റില്‍ മലര്‍ത്തിയടിക്കുക കൂടി ചെയ്തതോടെ താന്‍ ചില്ലറക്കാരനല്ലെന്ന് തെളിയിക്കുകയാണ് സുമിത് ഇപ്പോള്‍. രണ്ടാം സെറ്റില്‍ പിന്നോട്ട് പോയെങ്കിലും ഫെഡറര്‍ക്കെതിരെ ഒരു പോയിന്റ് നേടാന്‍ സുമിത്തില്‍ നിന്ന് വന്ന പ്രകടനമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. 

21 ഷോട്ട് റാലിയില്‍ ഫെഡറര്‍ തന്റെ മേധാവിത്വം പുലര്‍ത്തിയിരുന്നു. അവിടെ സ്‌ട്രൈക്ക് ചെയ്യുകയായിരുന്നു സുമിത്. ഫെഡറര്‍ പോയിന്റ് നേടും എന്ന് തോന്നിച്ചിടത്ത് ബാക്ക്ഹാന്‍ഡ് ഷോട്ടിലൂടെ സുമിത്ത് അഞ്ച് വട്ടം യുഎസ് ഓപ്പണ്‍ ചാമ്പ്യനായ താരത്തെ ഞെട്ടിച്ചു. 

ഫെഡററെ വിറപ്പിച്ച ഇന്ത്യന്‍ താരത്തെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകരിപ്പോള്‍. നേരത്തെ, ഇരുപത്തിരണ്ടുകാരനായ സുമിത് എടിപി 500 ടൂര്‍ണമെന്റില്‍ റിച്ചാര്‍ഡ് ഗസ്‌ക്വറ്റിനേയും നേരിട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT